0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഷാളിന്റെ കെട്ടുകൾക്കിടയിൽ ഒരു പാവക്കുട്ടിയെ പോലെ കിടന്നു.

കാഴ്ചയില്ലാത്ത ആ ലോകത്ത് സാമിന്റെ കൈകൾ തന്റെ ഉടലിനെ കീഴ്പ്പെടുത്താൻ ഒരുങ്ങുന്നത് അറിഞ്ഞു ലില്ലി കണ്ണുകൾ ഇറുക്കി അടച്ചു.

അതേസമയം നഗരത്തിന്റെ മറ്റൊരു വശത്തു ​റേഡിയോ സ്റ്റേഷന്റെ ആ വിജനമായ പാർക്കിംഗിൽ നതാഷയുടെ കാർ ഒരു തുരുത്ത് പോലെ നിന്നു.

ചുറ്റും കനത്ത നിശബ്ദത.

ദൂരെയുള്ള തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചം മാത്രം.

കാറിനുള്ളിലെ എസി പ്രവർത്തിക്കുന്നുണ്ടായിരുന്നിട്ടും നതാഷയുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.

അവളുടെ കണ്ണുകൾ ഇരുട്ടിലേക്ക് തുളച്ചു കയറാൻ ശ്രമിച്ചു..

ആരാണ് തന്നെ ഇങ്ങോട്ട് വിളിച്ചത്?!!

ആ ഭീകരൻ എവിടെ ഒളിച്ചിരിക്കുന്നു?!!

​മിനിറ്റുകൾ യുഗങ്ങൾ പോലെ കടന്നുപോയി.

പെട്ടെന്ന് കാറിന്റെ മുൻഭാഗത്തെ ചില്ലിനെ ഭേദിച്ചുകൊണ്ട് കടുത്ത ഒരു ടോർച്ച് വെളിച്ചം അവളുടെ കണ്ണുകളിലേക്ക് പതിച്ചു.

അപ്രതീക്ഷിതമായ ആ വെളിച്ചത്തിൽ കണ്ണഞ്ചിപ്പോയ നതാഷ തന്റെ കൈകൾ കൊണ്ട് മുഖം മറച്ചു.

ആ വെളിച്ചത്തിനപ്പുറം ഒരു രൂപം കാറിന് അരികിലേക്ക് നടന്നു വരുന്നത് അവൾ കണ്ടു.

​അവളുടെ ഹൃദയം പടപടാന്ന് ഇടിച്ചു.

ആ രൂപം കാറിന്റെ സൈഡ് ഗ്ലാസിന് അരികിലെത്തി.

ടോർച്ച് വെളിച്ചം താഴ്ന്നപ്പോൾ വിൻഡോ ഗ്ലാസിനപ്പുറം തെളിഞ്ഞ ആ മുഖം കണ്ട് നതാഷയുടെ ശ്വാസം നിലച്ചുപോയി.

​നതാഷ: (ഞെട്ടലോടെ മന്ത്രിച്ചു) "ഇത്... ഇത് വക്കച്ചൻ ചേട്ടനോ?!!"

​റേഡിയോ സ്റ്റേഷന്റെ ഗേറ്റിൽ എന്നും തനിക്ക് ചിരിച്ചുകൊണ്ട് സല്യൂട്ട് അടിക്കാറുള്ള  മാന്യമായി പെരുമാറുന്ന ആ സെക്യൂരിറ്റി ജീവനക്കാരൻ വക്കച്ചൻ!!

എപ്പോഴും വിധേയത്വത്തോടെ മാത്രം കണ്ടിട്ടുള്ള ആ മുഖത്ത് ഇപ്പോൾ വന്യമായ ഒരു ചിരി പടർന്നിരിക്കുന്നു.

അയാളുടെ കണ്ണുകളിൽ പഴയ ആ ബഹുമാനമില്ല...
പകരം

💬 Comments

View all comments