Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സർവ്വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി.
"പ്ലീസ്... വക്കച്ചൻ ചേട്ടാ... എന്നെ ഒന്നും ചെയ്യരുത്... ഞാൻ അപേക്ഷിക്കുകയാണ്!"
നതാഷയുടെ വാക്കുകൾ കരച്ചിലായി പുറത്തുവന്നു.
താൻ ആജ്ഞാപിച് കീഴടക്കാൻ വെച്ചിരുന്ന ആ രൂപം തന്നെ തള്ളിമാറ്റിയത് വക്കച്ചന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
അയാളുടെ മുഖം ക്രോധം കൊണ്ട് വലിഞ്ഞുമുറുകി.
നതാഷയെ ബലമായി പിടിക്കാൻ അയാൾ ആഞ്ഞപ്പോഴാണ് പാർക്കിംഗ് ഏരിയയുടെ മറുഭാഗത്തുനിന്ന് ഒരാളുടെ കാലൊച്ച കേട്ടത്.
റേഡിയോ സ്റ്റേഷനിലെ ആരോ പുറത്തേക്ക് ഇറങ്ങുന്നതാണെന്ന് മനസ്സിലാക്കിയ വക്കച്ചൻ പെട്ടെന്ന് പിന്നോട്ട് വലിഞ്ഞു.
അയാൾ നതാഷയുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടി പരുക്കൻ സ്വരത്തിൽ ആക്രോശിച്ചു:
"ഇപ്പോൾ നീ ആ റേഡിയോ ഷോയ്ക്ക് പൊയ്ക്കോ...
പോയി നിന്റെ ആ തേനൊലിക്കുന്ന ശബ്ദം കൊണ്ട് നാട്ടുകാരെ മയക്ക്!
പക്ഷേ ഒന്നുണ്ടല്ലോ ഡോക്ടറേ... ഷോ കഴിഞ്ഞ് നീ നേരെ പോകേണ്ടത് വീട്ടിലേക്കല്ല.
അന്ന് ആ ചെക്കനുമായി കാർ നിർത്തി നീ കാമലീലകൾ ആടിയ അതേ സ്ഥലമുണ്ടല്ലോ... അവിടെ കാർ നിർത്തണം...അങ്ങോട്ട് വരണം!
അവിടെ ഞാനുണ്ടാകും. പൈസ എത്ര വേണം... വേറെ എന്തൊക്കെ വേണം എന്നൊക്കെ നമുക്ക് അവിടെയിരുന്ന് തീരുമാനിക്കാം. കേട്ടോടി ഡോക്ടറേ...?"
നതാഷ വിറച്ചുകൊണ്ട് തലയാട്ടി.
വക്കച്ചൻ കാറിൽ നിന്നും ഇറങ്ങി ഒരു വന്യമൃഗത്തെപ്പോലെ അവളെ നോക്കി ഒന്ന് ചിരിച്ചു.
"ഹാ... പോ!"
അയാളുടെ ആക്രോശം കേട്ട് ഭയന്ന നതാഷ വേഗത്തിൽ കാറിൽ നിന്നിറങ്ങി സ്റ്റേഷനിലേക്ക് നടന്നു.
സ്റ്റേഷനുള്ളിലെ സഹപ്രവർത്തകരെ ആരെയും അവൾ ശ്രദ്ധിച്ചില്ല.
അവളുടെ കണ്ണുകൾ തറയിൽ തറച്ചു നിന്നു.
എന്നാൽ പുറത്ത് ഇരുട്ടിൽ മറഞ്ഞുനിന്ന് വക്കച്ചൻ അവളുടെ ആ നടത്തം ആർത്തിയോടെ നോക്കിനിൽക്കുകയായിരുന്നു.
"എന്താ ആ അരയന്നപ്പിട
💬 Comments
View all comments