0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

മാത്യു ശ്രദ്ധിച്ചില്ല.

ക്ഷീണം കാരണം അവൾ അവിടെ ഉറങ്ങിപ്പോയതാകാം എന്ന് കരുതി അയാൾ അടുക്കളയിലേക്ക് പോയി.

ഒരു ചായ കുടിച്ചാൽ ആശ്വാസം കിട്ടുമെന്ന് അയാൾക്ക് തോന്നി.

എന്നാൽ ഫ്രിഡ്ജ് തുറന്ന അയാൾ സ്തംഭിച്ചു പോയി.

അവിടെ പാൽ പാക്കറ്റുകൾ ഉണ്ടായിരുന്നില്ല.

സ്ഥിരം ദിനചര്യ മാതിരി ദിവസവും വൈകുന്നേരം നതാഷ വാങ്ങാറുള്ള ആ രണ്ട് പാക്കറ്റുകൾ എവിടെപ്പോയി?

അവൾ അത് വാങ്ങാൻ മറന്നോ അതോ ഇന്നലെ രാത്രി അവൾ വീട്ടിൽ ഉണ്ടായിരുന്നില്ലേ?

സംശയങ്ങളുമായി  അയാൾ പുറത്തുള്ള ചെറിയ കടയിലേക്ക് പാൽ പാക്കറ്റ് വാങ്ങാനായി നടന്നു.

അവിടെ പാൽ വാങ്ങാൻ  അയാളെ കണ്ടതും കടയുടമ ചിരിച്ചു.

കടയുടമ:
"ആഹ്... മാത്യു സാർ, ഗുഡ് മോർണിംഗ്.
ഇന്നലെ രാത്രി രണ്ടാളും വരാൻ വല്ലാതെ വൈകി അല്ലേ?
ഞാൻ രണ്ടുമണിക്ക് അങ്ങനെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ ജനലിലൂടെ കണ്ടു രണ്ടാളും കാറിൽ അതിവേഗത്തിൽ വരുന്നത്.
വല്ല എമർജൻസി കേസും ആയിരുന്നോ?"...

ആ വാക്കുകൾ കേട്ട മാത്യുവിന്റെ ഉള്ളിൽ ഒരു തീയമ്പ് പായിച്ചു..

മാത്യു അയാളുടെ സംസാരം ആശ്ചര്യത്തോടെ നോക്കി കേട്ടു....അയാൾ പാൽ പാക്കറ്റ് വാങ്ങി ഒന്ന് തലയാട്ടി മൂളി തിരിച്ചു വീട്ടിലേക്ക് നടന്നു...

"രണ്ടാളും വരാൻ വൈകിയെന്നോ?"
ഏത് രണ്ടാൾ!!!

അയാൾ ദൂരെ ജനലിലൂടെ കണ്ട ആ ആൾ താനല്ല...!!

തന്റെ ഭാര്യ ഇന്നലെ രാത്രി മറ്റൊരാളോടൊപ്പം വൈകിയാണ് വന്നതെന്ന സത്യം അയാളെ തളർത്തിക്കളഞ്ഞു.

കടക്കാരനിൽ നിന്നും പാൽ വാങ്ങി തിരികെ നടക്കുമ്പോൾ മാത്യുവിന്റെ മനസ്സിൽ നതാഷ ഉറങ്ങിക്കിടന്ന ആ ഗസ്റ്റ് റൂമിലെ നിഗൂഢതകൾ ഒന്നൊന്നായി തെളിഞ്ഞു വന്നു.

കടക്കാരന്റെ വാക്കുകൾ മാത്യുവിന്റെ

💬 Comments

View all comments