0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കാറ്റ് അയാളുടെ മുഖത്ത് തട്ടിയപ്പോൾ അയാളിലെ പകയും ആസക്തിയും പതുക്കെ അടങ്ങി.

തന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്ന ആ വിജനമായ സ്ഥലത്തേക്ക് അയാൾ സാവധാനം നടക്കാൻ തുടങ്ങി.

പക്ഷേ സാമിന് അറിയാമായിരുന്നു ഈ രാത്രിയിലെ ഓർമ്മകൾ നതാഷയുടെയും തന്റെയും ജീവിതം എന്നന്നേക്കുമായി മാറ്റിമറിച്ചിരിക്കുന്നു എന്ന്...

അന്ന് രാവിലെ വെളിച്ചം പരക്കുന്നതിനു മുന്നേ ഹോസ്പിറ്റലിലെ ജീവൻ മരണ പോരാട്ടത്തിൽ ഒരു ജീവൻ കൂടി രക്ഷിച്ചെടുത്ത സംതൃപ്തിയോടെയാണ് മാത്യു തന്റെ കാർ വീടിന്റെ പോർച്ചിലേക്ക് കയറ്റിയത്.

രാത്രി മുഴുവൻ നീണ്ട സർജറിയുടെ ക്ഷീണം അയാളുടെ കണ്ണുകളിലുണ്ടായിരുന്നെങ്കിലും നതാഷയെ കാണാമെന്ന ചിന്ത അയാൾക്ക് ആവേശം നൽകി.

എന്നാൽ കാറിൽ നിന്നിറങ്ങിയ അയാൾ കണ്ടത് പാതി തുറന്നു കിടക്കുന്ന മെയിൻ ഡോറാണ്.

അയാളുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.

"എന്ത്... നതാഷ ഈ വീട് ലോക്ക് ചെയ്യാതെയാണോ കിടന്നുറങ്ങുന്നത്?
ഈ നഗരത്തിൽ ഇത്രയും അശ്രദ്ധ കാണിക്കാമോ?"

അയാൾ പരിഭ്രമത്തോടെ അകത്തേക്ക് കയറി.

മുകളിലത്തെ നിലയിൽ അവരുടെ ബെഡ്‌റൂമിൽ തിരഞ്ഞെങ്കിലും അവിടെ നതാഷ ഉണ്ടായിരുന്നില്ല.

ബെഡ് വിരികൾ വടിവൊത്ത രീതിയിൽ തന്നെ ഇരിക്കുന്നു..അതിനർത്ഥം അവൾ അവിടെ കിടന്നിട്ടില്ല എന്നാണ്.

"നതാഷാ... നതാഷാ..."

അയാൾ വിളിച്ചു നോക്കി. മറുപടിയില്ല.

താഴേക്ക് ഓടിയിറങ്ങിയ അയാളുടെ കണ്ണുകൾ ആ ഗസ്റ്റ് റൂമിൽ ഉടക്കി.

തുറന്നു കിടക്കുന്ന ആ വാതിലിലൂടെ അയാൾ കണ്ടത് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറങ്ങുന്ന നതാഷയെയാണ്.

ഉപയോഗശൂന്യമായി കിടന്നിരുന്ന ആ മുറിയിൽ അവൾ എന്തിന് വന്നു കിടന്നു എന്ന് അയാൾക്ക് മനസ്സിലായില്ല.

അവളുടെ മുടിയിഴകൾ ചിതറിക്കിടക്കുന്നു, ആ മുറിയിലാകെ അപരിചിതമായ ഒരു മണം പടർന്നു നിൽക്കുന്നത്

💬 Comments

View all comments