0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

മുഖം... വിറയ്ക്കുന്ന കൈകൾ...തന്റെ ജീവിതം തകരാൻ പോകുന്നു എന്ന തിരിച്ചറിവ് അവളെ തളർത്തിക്കളഞ്ഞു.

​നതാഷ: (മനസ്സിൽ) "ആരായിരിക്കും അയാൾ?

എന്റെ ഓരോ ചലനവും ശ്രദ്ധിക്കുന്ന ആ ക്രൂരൻ ആരാണ്?

റേഡിയോ സ്റ്റേഷനിലേക്ക് പോകുന്ന ഇടവഴിയിലെ ആ രാത്രി സാമുമായി ഉള്ള ചുംബനരംഗങ്ങൾ ഉള്ള തന്റെ വീഡിയോ അയാൾക്ക് എങ്ങനെ കിട്ടി?

പണം മാത്രമല്ല.അയാൾക്ക് വേണ്ടതെന്ന് പറഞ്ഞു... ദൈവമേ, എന്നെ രക്ഷിക്കൂ..."

​അവൾ വീട് പതുക്കെ പൂട്ടി പുറത്തിറങ്ങി.

കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ കൈകൾ വിറയ്ക്കുന്നത് കൊണ്ട് താക്കോൽ ഇടാൻ പോലും അവൾ ബുദ്ധിമുട്ടി.

ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ അവൾക്ക് വല്ലാത്തൊരു ഭയം തോന്നി.

നഗരത്തിലെ ഓരോ തെരുവുവിളക്കുകളും തന്നിലേക്ക് കുറ്റബോധം ചൊരിയുന്നത് പോലെ.

കയ്യിൽ ആ രഹസ്യ വീഡിയോയുമായി തന്നെ കാത്തിരിക്കുന്ന ആ അജ്ഞാതനെ നേരിടാൻ അവൾ റേഡിയോ സ്റ്റേഷൻ ലക്ഷ്യമാക്കി കാർ ഓടിച്ചു തുടങ്ങി.

നഗരത്തിന്റെ മൂന്ന് ഭാഗങ്ങളിൽ മൂന്ന് പേർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിലേക്ക് നീങ്ങുകയായിരുന്നു.

​കാർ റേഡിയോ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. ഓരോ കിലോമീറ്റർ കഴിയുന്തോറും അവളുടെ ശ്വാസം മുട്ടുന്നത് പോലെ തോന്നി.

​നതാഷ: "ഇന്ന് രാത്രി അവിടെ ചെല്ലുമ്പോൾ എന്റെ അന്തസ്സ് ഞാൻ പണയപ്പെടുത്തേണ്ടി വരുമോ?

ആ അജ്ഞാതന്റെ മുന്നിൽ എനിക്ക് കീഴടങ്ങേണ്ടി വരുമോ?

മാത്യു... എന്നോട് ക്ഷമിക്കൂ. ഈ ഒരു രാത്രി കൊണ്ട് എല്ലാം തീരുമെങ്കിൽ...

ഈ വീഡിയോ എന്നെന്നേക്കുമായി ഇല്ലാതാകുമെങ്കിൽ ഞാൻ എന്തിനും തയ്യാറാണ്....!!"

പോകുന്ന വഴിയിൽ വച്ചു എടിഎം കൗണ്ടറിൽ നിന്നും അവൾ ഒരു അമ്പതിനായിരം രൂപ പിൻവലിച്ചു തന്റെ പേഴ്സിൽ വച്ചു...

💬 Comments

View all comments