Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അസിസ്റ്റന്റിനെ വിളിച്ചു.
മാത്യു: "ഹലോ, ഡോക്ടർ മാത്യുവാണ്. ഇന്ന് എനിക്കുള്ള എല്ലാ പ്രോഗ്രാംസും റീ-ഷെഡ്യൂൾ ചെയ്യണം.
എനിക്ക് കുറച്ച് പേഴ്സണൽ കാര്യങ്ങൾ ഉണ്ട്. ആരും എന്നെ ശല്യം ചെയ്യരുത്."
നതാഷ ഇറങ്ങിപ്പോയതോടെ ആ വലിയ വീട് പെട്ടെന്ന് മൂകമായതുപോലെ മാത്യുവിന് തോന്നി.
ഫോൺ വെച്ച ശേഷം അയാൾ വീണ്ടും ആ ഗസ്റ്റ് റൂമിലേക്ക് നടന്നു.
നതാഷ അവിടെ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ?
അവൾ വെപ്രാളപ്പെട്ട് ഇറങ്ങിപ്പോയപ്പോൾ എന്തെങ്കിലും മറന്നിട്ടുണ്ടാകുമോ?
അയാൾ മുറിക്കുള്ളിലെ ഓരോ കോണും ഇഴകീറി പരിശോധിക്കാൻ തീരുമാനിച്ചു.
അയാളുടെ തലയ്ക്കുള്ളിൽ ആകെ ബഹളമായിരുന്നു. പക്ഷെ അയാൾക്ക് പ്രത്യേകിച്ച് മറ്റൊന്നും ആ ഗസ്റ്റ് ബെഡ് റൂമിൽ നിന്നും കണ്ടെത്താൻ ആയില്ല..
വിചാരങ്ങളുടെ വേഗത കുറയ്ക്കാനെന്നവണ്ണം അയാൾ ലിവിംഗ് റൂമിലെ വിശാലമായ സോഫയിലേക്ക് തളർന്നിരുന്നു.
പണ്ട് നതാഷയോടൊപ്പം ചേർന്നിരുന്ന് സിനിമകൾ കണ്ടിരുന്ന അതേ ഇടം.
മുന്നിലിരുന്ന ടീപ്പോയിയിൽ നിന്നും ടിവിയുടെ റിമോട്ട് അയാൾ കയ്യിലെടുത്തു.
വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഒന്നും ആലോചിക്കാതെ അയാൾ 'ഓൺ' ബട്ടൺ അമർത്തി.
ലിവിംഗ് റൂമിലെ ആ വലിയ എൽ.ഇ.ഡി സ്ക്രീൻ പ്രകാശിച്ചു.
ആദ്യം തെളിഞ്ഞത് ഒരു ന്യൂസ് ചാനലായിരുന്നു.
ആ ചാനലിന്റെ ലോഗോയും ശബ്ദവും ആ മുറിയുടെ നിശബ്ദതയെ ക്രൂരമായി തകർത്തു.
ഒരു വാർത്താ റിപ്പോർട്ടറുടെ ഗൗരവമേറിയ മുഖം സ്ക്രീനിൽ നിറഞ്ഞു.
ആ കണ്ണുകളിലെ തിളക്കവും ശബ്ദത്തിലെ ഗൗരവവും എന്തോ വലിയൊരു ദുരന്തത്തെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
"ബ്രേക്കിംഗ് ന്യൂസ്...ഇപ്പോൾ കിട്ടിയ വാർത്ത" ചുവന്ന അക്ഷരങ്ങൾ സ്ക്രീനിന് താഴെ മിന്നിമറഞ്ഞു.
"ഭാര്യയുടെ അവിഹിത ബന്ധം കൈയോടെ പിടികൂടിയ ഭർത്താവ് ഭാര്യയെയും കാമുകനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തി.
💬 Comments
View all comments