0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഒരുപക്ഷേ അവൾ അവിടെ പോകുമായിരിക്കും.

പക്ഷേ അവളുടെ മനസ്സ് ഇപ്പോൾ എവിടെയായിരിക്കും?

ആ വിരഹകാമുകന്റെ കൂടെയായിരിക്കില്ലേ?

നതാഷാ... നീ എന്നെ ഒരു വിഡ്ഢിയാക്കി എന്ന് നീ വിശ്വസിച്ചോ? നിന്റെ ഓരോ കള്ളവും എനിക്കുള്ള ഓരോ ആയുധങ്ങളാണ്.'

​അയാൾ എഴുന്നേറ്റ് തന്റെ സ്റ്റഡി റൂമിലേക്ക് നടന്നു.

അവിടെ തന്റെ സർജിക്കൽ ഇൻസ്ട്രുമെന്റ്സ് വെച്ചിരിക്കുന്ന ഒരു ഷെൽഫുണ്ട്.

അയാൾ അത് പതുക്കെ തുറന്നു. വെള്ളി വെളിച്ചത്തിൽ തിളങ്ങുന്ന സ്കാൽപലുകളും (Scalpels) ഫോഴ്സപ്സുകളും അയാൾ നോക്കി നിന്നു.

ഒരു രോഗിയുടെ ശരീരത്തിലെ മുഴ നീക്കം ചെയ്യുന്ന അതേ കൃത്യതയോടെ തന്റെ ജീവിതത്തിലെ ഈ 'അഴുക്കിനെ' നീക്കം ചെയ്യണം.

​അയാൾ ഒരു ഡയറി എടുത്ത് ചില കാര്യങ്ങൾ കുറിക്കാൻ തുടങ്ങി...

​സാമിനെ കണ്ടെത്തുക അതാണ് ആദ്യം വേണ്ടത്..

നതാഷ അവനെ 'സാം' എന്നാണ് വിളിച്ചത്.അത് റിയൽ നെയിം ആണോ എന്നത് തനിക്ക് ഉറപ്പില്ല..

പക്ഷെ അവളുടെ  മുഖത്തെ ആ പരവേശം അയാളുടെ പേര് സാം എന്നത് തന്നെ ഉറപ്പിക്കാം..

അവൻ ഒരു വലിയ ബന്ധങ്ങളൊന്നും ഇല്ലാതെ നടക്കുന്ന ആളാണെന്നാണ് അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായത്...

​ അവളെ നേരിട്ട് ശിക്ഷിക്കുന്നതിനേക്കാൾ അവൾ ഏറ്റവും സ്നേഹിക്കുന്നവനെ അവൾക്ക് മുന്നിലിട്ട് തകർക്കുന്നതാണ് ഏറ്റവും വലിയ പ്രതികാരം.

​ എല്ലാം ഈ വീട്ടിൽ വെച്ച് തന്നെ നടക്കണം. താൻ അപമാനിക്കപ്പെട്ട ഇതേ മണ്ണിൽ വെച്ച് തന്നെ അവർക്ക് ശിക്ഷ നൽകണം.

​മാത്യുവിന് അപ്പോൾ ദേഷ്യമല്ല..പകരം വല്ലാത്തൊരു ആവേശം തോന്നുകയായിരുന്നു.

ഒരു സങ്കീർണ്ണമായ സർജറിക്ക് മുൻപ് തോന്നുന്ന അതേ ആവേശം.

അയാൾ പതുക്കെ ഫോൺ എടുത്ത് ഹോസ്പിറ്റലിലെ തന്റെ

💬 Comments

View all comments