0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

സമയം കിട്ടുന്നില്ലെന്ന് എനിക്ക് ഈ അടുത്ത കാലത്തായി ഒരു തോന്നൽ.

പിന്നെ പ്രോസജിയർസ് ഒക്കെ നോക്കാൻ അവിടെ ജൂനിയേർസ് ഉണ്ട്...!!

ഇപ്പോഴല്ലേ ഞാൻ ഇങ്ങോട്ട് ഒന്ന് വന്നത്.

അപ്പോഴേക്കും എന്നെ പറഞ്ഞുവിടാൻ നിനക്ക് ഇത്ര തിടുക്കമോ?!!"

​നതാഷയുടെ മുഖത്തെ നിറം മാറി.

അയാളുടെ വാക്കുകളിൽ ഒളിപ്പിച്ചുവെച്ച ആ പരിഹാസം അവൾക്ക് മനസ്സിലായില്ലെങ്കിലും എന്തോ ഒരു അപകടം അവൾ മണത്തു.

​നതാഷ: "അതല്ല മാത്യു... നിങ്ങൾ സാധാരണ കൃത്യസമയത്ത് പോകാറുള്ളതല്ലേ, അതുകൊണ്ട് ചോദിച്ചതാ."

​മാത്യു: "ഇന്ന് എനിക്ക് തിരക്കില്ല നതാഷാ.

ഇന്ന് എന്റെ പ്രധാനപ്പെട്ട 'ഓപ്പറേഷൻ' ഇവിടെയാണ്.

നീ പൊയ്ക്കോളൂ...

നിനക്ക് പേഷ്യന്റ്സിനെ നോക്കാൻ ഉണ്ടാവുമല്ലോ.

പ്രത്യേകിച്ച് ആ സാം... അവനെ നീ നന്നായി കെയർ ചെയ്യണം. അവന്റെ വിരഹം മാറ്റാൻ നിന്നെപ്പോലെ ഒരു ഡോക്ടറുടെ സാമീപ്യം അയാൾക്ക് അത്യാവശ്യമായിരിക്കും."!!

​മാത്യുവിന്റെ ആ പുച്ഛം കലർന്ന ചിരി നതാഷയെ വല്ലാതെ അസ്വസ്ഥയാക്കി.

എങ്കിലും താൻ പറഞ്ഞ കള്ളങ്ങളെല്ലാം മാത്യു വിശ്വസിച്ചിരിക്കുന്നു എന്ന സമാധാനത്തിൽ അവൾ വേഗം ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി.

​നതാഷ: "ശരി മാത്യു... ഞാൻ ഇറങ്ങുന്നു. വൈകിട്ട് കാണാം."

​അവൾ കാർ സ്റ്റാർട്ട് ചെയ്ത് പോകുന്നത് മാത്യു ഗ്ലാസ് വിൻഡോയിലൂടെ നോക്കി നിന്നു.

അവൾ കാഴ്ചയിൽ നിന്നും മറഞ്ഞതും അയാളുടെ മുഖത്തെ ആ ചിരി മാഞ്ഞു. പകരം ഒരു ഭീകരമായ ഭാവം അവിടെ തെളിഞ്ഞു.

അയാൾ പതുക്കെ ലിവിംഗ് റൂമിലെ സോഫയിലേക്ക് വന്നിരുന്നു.

​അയാളുടെ ഉള്ളിൽ ഇപ്പോൾ ഒരു വലിയ പ്ലാൻ രൂപപ്പെടുകയാണ്.

​'അവൾ ഇപ്പോൾ ഹോസ്പിറ്റലിലേക്കാണ് പോയതെന്ന് ഞാൻ വിശ്വസിക്കണം എന്നാണ് അവൾ കരുതുന്നത്.

💬 Comments

View all comments