0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നിശബ്ദത പടർന്നു.

ടവൽ എടുത്ത് ശരീരം തുടയ്ക്കുമ്പോൾ മാത്യുവിന്റെ കണ്ണുകൾ ക്രൂരമായ ഒരു ലക്ഷ്യത്തിലേക്ക് ഉറച്ചിരുന്നു.

​ഇനി ഈ വീട്ടിൽ സ്നേഹത്തിന്റെ നാടകങ്ങളില്ല. ഇനി ഇവിടെ നടക്കാൻ പോകുന്നത് വേട്ടക്കാരനും ഇരയും തമ്മിലുള്ള കളിയാണ്.

​കുളി കഴിഞ്ഞ് പുറത്തിറങ്ങിയ മാത്യുവിന്റെ മുഖത്ത് ഇപ്പോൾ വല്ലാത്തൊരു ഗൗരവമായിരുന്നു. ഒരു സർജൻ തന്റെ രോഗിക്ക് അനസ്തേഷ്യ നൽകുന്നതിന് മുൻപുള്ള അതേ ഗൗരവം.

പകരം പണ്ട് നതാഷയെ പ്രണയിച്ചിരുന്ന കാലത്തെ അതേ പ്രസന്നത അയാൾ മുഖത്ത് വരുത്തി.

ലിവിംഗ് റൂമിൽ നതാഷ ഹോസ്പിറ്റലിൽ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. അവൾ അയാളെ കണ്ടതും ഒന്ന് പതറി.

​നതാഷ: "മാത്യു... നിങ്ങൾ കുളിച്ചോ? ഞാൻ കോഫി എടുക്കാം."

​അവൾ വേഗം കിച്ചണിലേക്ക് പോയി കോഫിയുമായി വന്നു.

അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

മാത്യു അത് ശ്രദ്ധിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. അയാൾ കോഫി മഗ് കൈപ്പറ്റി ഒരു സിപ്പ് എടുത്തു.

​നതാഷ: (ഭയം മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട്) "അല്ല മാത്യു... നിങ്ങൾക്ക് ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലേ? ഇന്നലത്തെ സർജറി എങ്ങനെ... അതിന്റെ പ്രോസജിയർസ് ബാക്കി ഉണ്ടാകുമെന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ."

​മാത്യു കോഫി മഗ്ഗിലേക്ക് നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

​മാത്യു: "എന്താ നതാഷാ... സർജറി ഒക്കെ സക്സസ് അല്ലാതെ പിന്നെ..

ഞാൻ എപ്പോഴും ആ ഹോസ്പിറ്റലിൽ തന്നെ ഇരിക്കണം എന്നാണോ നിന്റെ ആഗ്രഹം? "

നാതാഷ:"അത്... മാത്യു....ഞാൻ ചോദിച്ചന്നെ ഉള്ളു...."

(മാത്യു അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ തുടർന്നു..)

"ഈ സർജറികൾക്കും രോഗികൾക്കും ഇടയിൽ എനിക്ക് എന്റെ കുടുംബത്തെയും ഭാര്യയെയും ശ്രദ്ധിക്കാൻ

💬 Comments

View all comments