0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഇന്നലെ രാത്രി ആരും ഉപയോഗിക്കാത്ത ഈ താഴത്തെ ഗസ്റ്റ് റൂമിൽ നീ എന്തിനാ കിടന്നത്?"

​നതാഷയുടെ നെഞ്ചിടിപ്പ് കൂടി. അവൾ പുതപ്പിനുള്ളിൽ തന്റെ കൈകൾ മുറുക്കി പിടിച്ചു.

​നതാഷ: "അത്... മാത്യു... ഞാൻ... മുകളിൽ വരാൻ നോക്കിയതാ. പക്ഷേ രാത്രി പെട്ടെന്ന്..."

​മാത്യു അവളുടെ വെപ്രാളം ആസ്വദിക്കുന്നത് പോലെ നോക്കി ഇരുന്നു. അവൾ മറുപടി പൂർത്തിയാക്കുന്നതിനും പറയുന്നതിന് മുന്നേ അയാൾ വീണ്ടും ഇടപെട്ടു..

അയാൾ ടീപ്പോയിയിലെ ആ ബിയർ കുപ്പിയിലേക്ക് വിരൽ ചൂണ്ടി.

​മാത്യു: "പിന്നെ ഈ ബിയർ കുപ്പി... ഇത് നീ കുടിച്ചതാണോ?

നിനക്ക് ഇങ്ങനത്തെ ശീലങ്ങൾ ഒന്നും പണ്ട് ഉണ്ടായിരുന്നില്ലല്ലോ.!!

ഇതെങ്ങനെ ഇവിടെ വന്നു?!!"

​നതാഷയുടെ ശ്വാസം നിലച്ചു.

അവൾ ഒരു നിമിഷം കണ്ണുകളടച്ചു..

എന്നിട്ട് ആലോചിച്ചു വെച്ചിരുന്ന കള്ളം പുറത്തെടുത്തു.

​നതാഷ: (തപ്പിത്തടഞ്ഞുകൊണ്ട്) "അത് മാത്യു...

ഇന്നലെ രാത്രി വൈകി എന്റെ ഒരു പേഷ്യന്റ്... അയാൾ ആകെ കുഴപ്പത്തിലായി.

മെന്റലി വളരെ ഡൗൺ ആയിരുന്നു അയാൾ.

ഹോസ്പിറ്റലിൽ വരാൻ അയാൾക്ക് പേടിയായിരുന്നു...

പേർസണൽ ആയുള്ള കൗൺസിലിംഗ് ആണ് അയാൾ ആവശ്യപ്പെട്ടത്..

അതുകൊണ്ട് അയാളെ ഇവിടേക്ക് വിളിപ്പിക്കേണ്ടി വന്നു.

അയാളെ കൗൺസിലിംഗ് ചെയ്യാനും ട്രീറ്റ് ചെയ്യാനുമാണ് ഞാൻ രാത്രി താഴെ ഇരുന്നത്.

ഞാൻ ആണ് അയാൾക്ക് ഫ്രിഡ്ജിൽ നിന്നും നിങ്ങളുടെ ബിയർ കുപ്പി എടുത്ത് നൽകിയത്.. അയാൾ കുടിച്ചതാണ് ഇത്..."

​മാത്യുവിന്റെ മനസ്സിൽ ഒരു പരിഹാസച്ചിരി ഉയർന്നു.

ഒരു ഡോക്ടറായ നതാഷ ഇത്രയും മോശമായ ഒരു കള്ളം പറയുമെന്ന് അയാൾ കരുതിയില്ല.

അവളുടെ മുഖത്തെ ഓരോ പേശിയും അവൾ കള്ളം പറയുകയാണെന്ന് വിളിച്ചു പറയുന്നുണ്ട്.

💬 Comments

View all comments