Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പക്ഷേ മാത്യു അത് പുറത്തു കാണിച്ചില്ല.
അയാൾ മുഖത്ത് ഒരു വ്യാജ വിശ്വാസം വരുത്തി തലയാട്ടി.
മാത്യു: "ഓ... അപ്പൊ അതാണ് കാര്യം. ഞാൻ കരുതി നീ ഒറ്റയ്ക്ക് ബിയർ അടിച്ചു ആഘോഷിച്ചതാണെന്ന്.!!
പക്ഷേ നതാഷാ... ഇതൊരു വീടല്ലേ?
പേഷ്യന്റ്സിനെ ട്രീറ്റ് ചെയ്യാനൊക്കെ നമുക്ക് ഹോസ്പിറ്റൽ ഉണ്ടല്ലോ.
പേഴ്സണൽ ലൈഫ് സ്പേസിലേക്ക് നമ്മുടെ പ്രൊഫഷൻ ഇങ്ങനെ കടന്നു കൂടുന്നത് ശരിയല്ല.
നമുക്കും വേണ്ടേ ഒരു പ്രൈവസി?!!"
മാത്യു ഓരോ വാക്കും അളന്നു തൂക്കിയാണ് പറയുന്നത്.
തന്റെ ഭാര്യ തന്നെ വഞ്ചിക്കുന്നു എന്ന സത്യം അയാളുടെ ഉള്ളിൽ ഉറച്ചു കഴിഞ്ഞു.
നതാഷ: " മാത്യു... നിങ്ങൾ പറയുന്നത് ശരിയാണ്. ഇനി ഇത് ആവർത്തിക്കില്ല.
ഇന്നലെ ശെരിക്കും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ട് പറ്റിപ്പോയതാണ്.."
മാത്യു സോഫയിൽ ഒന്ന് ചാരിയിരുന്നു.
നതാഷ അവിടെ നിന്നും പോകാൻ തുടങ്ങുമ്പോഴാണ് അയാൾ അടുത്ത ചോദ്യം എറിഞ്ഞത്.
മാത്യു: "അല്ല നതാഷാ, ഇത്രയും രാത്രിയിൽ നിന്നെത്തേടി വീട്ടിൽ വരാൻ മാത്രം അത്ര വലിയ പ്രശ്നം എന്തായിരുന്നു അയാൾക്ക്?!!
ആരാണത്? എന്താ അയാളുടെ പേര്?"
നതാഷ ഒന്ന് തറഞ്ഞുനിന്നു.
അവളുടെ ഉള്ളിൽ ആകെ പുകമറയായിരുന്നു.
പെട്ടെന്ന് അവളുടെ ഓർമ്മയിലേക്ക് ഓടിയെത്തിയത് രാത്രി മുഴുവൻ തന്റെ കൂടെയുണ്ടായിരുന്ന ആ പേരാണ്.
നതാഷ: (പതറിക്കൊണ്ട്) "സാം... സാം.. എന്നാണ് അയാളുടെ പേര്."
ആ പേര് പറഞ്ഞ നിമിഷം നതാഷയ്ക്ക് തന്റെ ഹൃദയമിടിപ്പ് നിലച്ചതുപോലെ തോന്നി.
ഏറ്റവും വലിയ സത്യം ഒരു കള്ളമായി അവൾക്ക് പറയേണ്ടി വന്നു.
മാത്യു: (ഒന്നും അറിയാത്ത ഭാവത്തിൽ) "സാം... കൊള്ളാം. എന്താ അയാൾക്ക്
💬 Comments
View all comments