Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സ്നേഹപൂർവ്വമായിരിക്കണം എന്ന് അയാൾ ഉറപ്പിച്ചു.
ലില്ലി ആക്രോശിച്ചു കൊണ്ട് ഇറങ്ങിപ്പോയതോടെ നതാഷയുടെ മനസ്സിലെ സമാധാനം പൂർണ്ണമായും തകർന്നിരുന്നു.
ക്യാബിനിലെ എസിയിലും അവൾ വിയർക്കുന്നുണ്ടായിരുന്നു.
മാത്യുവിന്റെ സംശയവും ലില്ലിയുടെ പകയും അവളെ ശ്വാസം മുട്ടിച്ചു. ഒടുവിൽ ആശ്വാസത്തിനായി അവൾ സാമിനെ വിളിച്ചു.
സാം അപ്പോൾ തന്റെ വീട്ടിലെ ബെഡിൽ നിന്നും പതുക്കെ എഴുന്നേൽക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
തലേന്നത്തെ ലഹരിയുടെ ആലസ്യം അവന്റെ കണ്ണുകളിൽ ബാക്കിയുണ്ട്. ഫോൺ ബെല്ലടിക്കുന്നത് കണ്ട് അവൻ ഒരു കള്ളച്ചിരിയോടെ അത് എടുത്തു.
സാം: "ഹാ... നതാഷാ... എന്താ ഈ നേരത്ത്? എന്നെ അത്രയ്ക്ക് മിസ്സ് ചെയ്യുന്നുണ്ടോ?"
നതാഷ: (വളരെ ശബ്ദം താഴ്ത്തി, വെപ്രാളത്തോടെ) "സാം... തമാശിക്കല്ലേ. മാത്യുവിന് എന്തോ സംശയം തോന്നിയിട്ടുണ്ട്. ഇന്നലെ രാത്രി നീ വന്ന കാര്യം എനിക്ക് അയാളോട് പറയേണ്ടി വന്നു."
സാം: (ഒന്ന് എഴുന്നേറ്റിരുന്നു) "എന്ത്? നീ സത്യം പറഞ്ഞോ?"
നതാഷ: "ഇല്ല... ഞാൻ പറഞ്ഞു നീ എന്റെ ഒരു പേഷ്യന്റ് ആണെന്ന്.
വല്ലാത്തൊരു മാനസികാവസ്ഥയിലായതുകൊണ്ട് ഇമ്പോർട്ടന്റ് ട്രീറ്റ്മെന്റിന് വന്നതാണെന്ന് ഞാൻ കള്ളം പറഞ്ഞു.
സാം... മാത്യു പണ്ട് മുതലേ വളരെ ഷാർപ്പ് ആണ്. അയാൾ അത് വിശ്വസിച്ചോ എന്ന് എനിക്ക് ഉറപ്പില്ല."
സാം ഇത് കേട്ട് ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. അവന്റെ ചിരി ഫോണിലൂടെ നതാഷയുടെ കാതുകളിൽ മുഴങ്ങി.
സാം: "അങ്ങനെ എന്നെ നീ ഒരു പേഷ്യന്റ് ആക്കിയല്ലേ നതാഷാ?... ഹഹഹ..
കൊള്ളാം... ഒരു ഡോക്ടർക്ക് പറയാൻ പറ്റിയ നല്ല കള്ളം തന്നെ.
മാത്യുവിന്റെ കാര്യം ആലോചിച്ച് നീ എന്തിന് ടെൻഷൻ അടിക്കണം?
അയാളെ കൈകാര്യം ചെയ്യാനുള്ള വിദ്യകളൊക്കെ എന്റെ
💬 Comments
View all comments