Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കാലം ആയിരിക്കില്ല.
എന്നെ ഈ പടിയിറക്കിയതിന് നിങ്ങൾ ഇതിലും വലുത് അനുഭവിക്കും.
എഴുതി വെച്ചോ ഡോക്ടറേ... നിങ്ങളെ ഞാൻ ഇതിൽ കൂടുതൽ നാണം കെടുത്തും."
നതാഷയെ ഒന്ന് തറപ്പിച്ചു നോക്കി തന്റെ ബാഗും എടുത്ത് ലില്ലി അവിടെ നിന്നും വേഗത്തിൽ ഇറങ്ങിപ്പോയി.
നതാഷ ആ കസേരയിലേക്ക് തന്നെ തളർന്നിരുന്നു.
ലില്ലിയുടെ ആ വാക്കുകൾ ഒരു ശാപം പോലെ അവളുടെ കാതുകളിൽ മുഴങ്ങി.
തന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നൊന്നായി വരികയാണെന്ന് അവൾ ഭീതിയോടെ അറിഞ്ഞു.
അതേസമയം മാത്യു നഗരത്തിൽ നിന്നും ഒരുപാട് അകലെയുള്ള നേരത്തെ ഫോണിൽ ആ ഡോക്ടർ റെക്കമെന്റ് ചെയ്ത ഒരു വലിയ മെഡിക്കൽ ഷോപ്പിന് മുന്നിൽ കാർ നിർത്തി.
തന്റെ പ്രശസ്തിയോ മുഖമോ ആരും തിരിച്ചറിയാത്ത ഒരിടം വേണമെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.
അയാൾ കാറിൽ നിന്നിറങ്ങി കടയിലേക്ക് ചെന്നു. തന്റെ സുഹൃത്തായ ഡോക്ടർ പറഞ്ഞു കൊടുത്ത ആ മരുന്നുകളുടെ പേര് അയാൾ ഫാർമസിസ്റ്റിന് നൽകി.
ഫാർമസിസ്റ്റ്: "സർ, ഇത് നല്ല പവർഫുൾ ഡോസ് ആണ്. ഉറപ്പാണല്ലോ?"
മാത്യു ഒന്ന് തലയാട്ടി.
അയാൾക്ക് വേണ്ടത് ആ പവർ തന്നെയാണ്.
തന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉത്തേജിപ്പിക്കാൻ ഇതിന് കഴിയുമെന്ന് അയാൾക്കറിയാം.
മരുന്ന് വാങ്ങി പോക്കറ്റിലിടുമ്പോൾ അയാളുടെ ഉള്ളിൽ നതാഷയുടെ മുഖം തെളിഞ്ഞു.
അയാൾ കാറിൽ കയറി തിരികെ വീട്ടിലേക്ക് തിരിച്ചു.
വഴിയരികിൽ കണ്ട ഒരു വലിയ വൈൻ ഷോപ്പിൽ അയാൾ കാർ നിർത്തി.
ഒരു മികച്ച ഇനം നാതാഷാ ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വലിയ ബോട്ടിൽ വാങ്ങി അയാൾ സീറ്റിൽ വെച്ചു.
ഒരു പ്രതികാരത്തിന്റെ തുടക്കം ഇത്രയും
💬 Comments
View all comments