0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ജീവിതം നശിപ്പിച്ചതെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

​
​ക്യാബിനിൽ രാവിലെ വീട്ടിലെ കാര്യങ്ങൾ ഏതോ സ്വപ്നലോകതെന്ന പോലെ ആലോചിച്ച് ഇരുന്ന നതാഷ ലില്ലിയെ കണ്ടതും ഒന്ന് പരിഭ്രമിച്ചു.

ലില്ലിയുടെ കയ്യിലെ ആ കവർ കണ്ടപ്പോൾ തന്നെ കാര്യം വ്യക്തമായിരുന്നു.

​ലില്ലി: (വാതിലിൽ തറഞ്ഞു നിന്നുകൊണ്ട്, സ്വരത്തിൽ കടുത്ത പകയോടെ)

"സമാധാനമായില്ലേ നിങ്ങൾക്ക് ഡോക്ടറേ... സമാധാനമായില്ലേ? എന്റെ ജോലി തെറിപ്പിച്ചപ്പോൾ..."

​നതാഷ കസേരയിൽ നിന്നും എഴുന്നേറ്റു.

"ലില്ലി... നീയെന്താ ഈ പറയുന്നത്?
ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല.
ഞാൻ ഇന്നലെ നിന്നെ ശകാരിച്ചത് ഹോസ്പിറ്റലിൽ  വെച്ച് അങ്ങനെയൊന്നും ചെയ്യാൻ പാടില്ലാത്തതുകൊണ്ടാണ്.
അത് മാനേജ്‌മെന്റ് അറിഞ്ഞത് എങ്ങനെയെന്ന് എനിക്കറിയില്ല."

​ലില്ലി: (പുച്ഛത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട്)

"പറഞ്ഞില്ലേ? നിങ്ങൾ ഇവിടെ വെച്ച് ആക്രോശിച്ചപ്പോൾ തന്നെ തീർന്നില്ലേ എല്ലാം?

വലിയ തറവാടിത്തവും മാന്യതയും ഒക്കെ കാണിച്ച് എന്നെ അവിടെയിട്ട് നാണം കെടുത്തിയപ്പോൾ നിങ്ങൾ ഇതല്ലേ ആഗ്രഹിച്ചത്? എന്റെ ജോലി കളയാൻ....!!
ഞാൻ...എന്റെ കുടുംബം എങ്ങനെ ജീവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചോ?"

നാതാഷാ ആകെ സങ്കടത്തിലായി....താൻ അല്ല ലില്ലിയുടെ പണി കളയിച്ചത് എന്നത് അവളെ പറഞ്ഞു ബോധ്യപ്പെടുത്തുക ഒരു വലിയ ടാസ്ക് ആയി അവൾക്ക് തോന്നി..

"ലില്ലി നിനക്ക് ഞാൻ വേറെ ഒരു നല്ല ഹോസ്പിറ്റലിൽ ജോലി റെഡി ആക്കി തരാം...ഞാൻ വിളിച്ചു പറയാം...ഇപ്പൊ തന്നെ.."

​നതാഷ  പറയാൻ തുടങ്ങിയെങ്കിലും ലില്ലി കൈ ഉയർത്തി അവളെ തടഞ്ഞു.

​ലില്ലി: "വേണ്ട ഡോക്ടറേ... നിങ്ങളുടെ ഈ സഹതാപം എനിക്ക് വേണ്ട.
നിങ്ങൾ കാണിക്കുന്ന ഈ മാന്യതയുടെ പിന്നിലെ ക്രൂര മുഖം എനിക്കറിയാം. ഒരോർമ്മപ്പെടുത്തൽ മാത്രം...

ആർക്കും എന്നും നല്ല

💬 Comments

View all comments