0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

തന്നിലേക്ക് തളച്ചിടണം. എന്നിട്ട് വേണം ആ സാമിനെ ഓരോന്നായി ഇല്ലാതാക്കാൻ.

​മാത്യു തന്റെ കാറിന്റെ കീ എടുത്ത് പുറത്തേക്ക് നടന്നു.

ഇന്ന് അയാൾക്ക് തന്റെ പുരുഷത്വം തെളിയിക്കണം...

ഒരു സർജന്റെ കൃത്യതയോടെയും ഒരു വേട്ടക്കാരന്റെ വന്യതയോടെയും.

അതേസമയം അന്ന് രാവിലെ ​ഹോസ്പിറ്റലിലെ ആ രാവിലെ ലില്ലിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം കലുഷിതമായിരുന്നു.

തലേദിവസം ലാബിൽ വെച്ച് സാം തന്ന ആ  സുഖവും, പിന്നീട് വീട്ടിൽ വച്ചു പാതിവഴിയിൽ നിലച്ച അവൻ കാണിച്ച അവഗണനയും അവളെ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു.

സാമിനെ എങ്ങനെയെങ്കിലും തന്റെ വരുതിയിലാക്കാൻ ഉറച്ച് അവൾ രഹസ്യമായി പേഷ്യന്റ് ലിസ്റ്റിൽ നിന്നും അയാളുടെ അഡ്രസ്സ് തപ്പിപ്പിടിച്ചു.

അത് ഫോണിൽ പകർത്തുമ്പോൾ അവളുടെ ഉള്ളിൽ ഒരു വിജയച്ചിരി ഉണ്ടായിരുന്നു.

​പക്ഷേ ആ സന്തോഷത്തിന് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് ഓഫീസിൽ നിന്നും വിളി വന്നത്.

കഴിഞ്ഞ ദിവസം രാവിലെ ​ടെസ്റ്റിംഗ് ലാബിലെ സംഭവങ്ങൾ അധികൃതർ അറിഞ്ഞിരിക്കുന്നു.

നതാഷ തന്റെ കേബിനിൽ വെച്ച് ലില്ലിയെ ഉറക്കെ ശാസിച്ചത് എങ്ങനെയോ മാനേജ്‌മെന്റിന്റെ ചെവിയിലെത്തി.

അച്ചടക്കലംഘനത്തിന് ലില്ലിയെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ അവർ തീരുമാനിച്ചു.

അവൾ എന്തുപറഞ്ഞിട്ടും അവർ കേൾക്കാൻ തയ്യാറായില്ല.

ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ കയ്യിൽ നിന്നും ടെർമിനേഷൻ ലെറ്റർ വാങ്ങി പുറത്തിറങ്ങിയ ലില്ലിക്ക് ലോകം കീഴ്മേൽ മറിഞ്ഞതുപോലെ തോന്നി.

കണ്ണീർ തുടച്ച്, വിറയ്ക്കുന്ന കൈകളോടെ അവൾ നതാഷയുടെ ക്യാബിനിലേക്ക് നടന്നു. തന്റെ ബാഗ് അവിടെയായിരുന്നു ഇരുന്നത്.

അപ്പോൾ ​ക്യാബിനിൽ ജനാലയിലൂടെ വെളിയിലേക്ക് നോക്കി എന്തോ ആലോചിച്ച് ഇരിക്കുന്ന നതാഷയെ കണ്ടതും ലില്ലിയുടെ ഉള്ളിലെ സങ്കടം കത്തുന്ന ദേഷ്യമായി മാറി.

നതാഷയാണ് തന്റെ

💬 Comments

View all comments