Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ചിരി അയാൾ വരുത്തി.
നതാഷ ബാഗും എടുത്ത് അകത്തേക്ക് കയറി. അവളുടെ മുഖം ആകെ വാടിയിരുന്നു.. കണ്ണുകളിൽ ഒരുതരം കുറ്റബോധവും ഭയവും കലർന്നിട്ടുണ്ട്.
മാത്യു: "ഹാ നതാഷാ... വന്നോ? മുഖം കണ്ടിട്ട് ആകെ ക്ഷീണിച്ചല്ലോ. ഹോസ്പിറ്റലിൽ ഒത്തിരി തിരക്കായിരുന്നോ?"
അയാൾ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ തോളിൽ കൈവെച്ചു.
നതാഷ ഒന്ന് നടുങ്ങിപ്പോയി. മാത്യു ഇത്ര സ്നേഹത്തോടെ പെരുമാറുമെന്ന് അവൾ കരുതിയിരുന്നില്ല.
നതാഷ: (പതറിക്കൊണ്ട്) "അത്... അതെ മാത്യു. ഇന്ന് വല്ലാത്ത തിരക്കായിരുന്നു. പിന്നെ ലില്ലിക്ക് ജോലി പോയതിന്റെ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു."
മാത്യു: "അതൊക്കെ പോട്ടെ... സാരമില്ല. നീ പോയി ഫ്രഷ് ആയി വാ. ഇന്ന് നമുക്ക് ഒന്നിച്ച് ഡിന്നർ കഴിക്കാം. ഞാൻ നിനക്ക് ഇഷ്ടപ്പെട്ട ചില കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഇന്ന് രാത്രി നമ്മുടേതാണ്..."
അയാൾ അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു.
ആ ചുംബനം ഒരു ഐസ് കട്ട തട്ടുന്നത് പോലെ നതാഷയ്ക്ക് തോന്നി.
മാത്യു ഇത്ര സ്നേഹത്തോടെ പെരുമാറുന്നത് അവളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഭയപ്പെടുത്തി.
അയാൾ എന്തോ ഒന്ന് മനസ്സിൽ കാണുന്നുണ്ടെന്ന് അവൾക്ക് തോന്നിപോയി.
നതാഷ കുളിക്കാനായി മുകളിലേക്ക് പോയി. മാത്യു താഴെ നിന്ന് അവൾ പോകുന്നത് നോക്കി നിന്നു.
അയാളുടെ കൈകൾ നാതാഷക്ക് വേണ്ടി നേരത്തെ കൊണ്ടുവന്ന പോക്കറ്റിലെ ആ ചെറിയ മരുന്ന് കുപ്പികളിൽ അമർന്നു.
ഇന്ന് രാത്രി... നതാഷ ഇതുവരെ കണ്ടിട്ടില്ലാത്ത മാത്യുവിനെ അവൾ കാണും.
അതേസമയം ജോലി പോയതിന്റെ ആഘാതം ലില്ലിയെ വല്ലാതെ തളർത്തിയിരുന്നു.
മുറിക്കുള്ളിലെ നിശബ്ദത അവളെ വീർപ്പുമുട്ടിച്ചു.
തന്റെ കരിയറിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ
💬 Comments
View all comments