Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കടന്നുപോകുമ്പോഴാണ് ഒരു നിമിഷത്തെ പിഴവ് കൊണ്ട് എല്ലാം തകർന്നത്.
പക്ഷേ, തന്റെ പിഴവിനേക്കാൾ അവൾക്ക് ദേഷ്യം തോന്നിയത് നതാഷയോടായിരുന്നു.
നതാഷയുടെ ആ അനാവശ്യമായ ഇടപെടലല്ലേ തന്റെ പണി തെറിപ്പിച്ചത്?
അവൾ തന്റെ ലാപ്ടോപ്പ് തുറന്ന് ബെഡിൽ മലർന്നു കിടന്നു.
ജോബ് പോർട്ടലുകളിൽ ഓരോന്നായി സെർച്ച് ചെയ്യുമ്പോഴും അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
പ്രമുഖ ഹോസ്പിറ്റലുകളിലൊന്നും ഇപ്പോൾ വേക്കൻസികളില്ല.
ഇനി എവിടെയെങ്കിലും കിട്ടിയാൽ തന്നെ പഴയ ഹോസ്പിറ്റലിൽ നിന്ന് 'ഡിസിപ്ലിനറി ആക്ഷൻ' കാരണം പുറത്താക്കിയതാണെന്ന് അറിഞ്ഞാൽ എല്ലാവരും ഒന്ന് ആലോചിച്ചു മാത്രമേ ജോലി നൽകുള്ളു....
"ആ നതാഷ... അവൾ സുഖമായി വാഴുന്നു.
എന്നെ ഈ തെരുവിലേക്ക് ഇറക്കിവിട്ടതിന് അവൾ മറുപടി പറഞ്ഞേ മതിയാവൂ."
അലസമായി സൈറ്റുകൾ നോക്കിക്കൊണ്ടിരുന്ന ലില്ലിയുടെ കണ്ണുകൾ ഒരു വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ പരസ്യത്തിൽ ഉടക്കി നിന്നു.
തന്റെ അക്കൗണ്ടിൽ അത്യാവശ്യം ജീവിച്ചുപോവാനുള്ള പൈസ കൈയിൽ ഉണ്ടെന്ന് ഉള്ള വിശ്വാസത്തിൽ അവൾ ആശ്വസിച്ചു..
പക്ഷേ അവളുടെ മനസ്സ് അപ്പോഴും സാമിലായിരുന്നു.
സാമിനെ ഒരു തവണ കൂടി കാണണം. സാം ഇന്നലെ തന്ന ആവേശവും സുഖവും ലില്ലിയുടെ രക്തത്തിൽ ഇപ്പോഴും പടരുന്നുണ്ട്.
പെട്ടെന്ന് അവൾ തന്റെ ഫോണിലെ ആ ഫോട്ടോ എടുത്തു നോക്കി.
ഹോസ്പിറ്റലിലെ പേഷ്യന്റ് ലിസ്റ്റിൽ നിന്നും ചോർത്തിയ സാമിന്റെ അഡ്രസ്സ്.
സാം ഇപ്പോൾ എവിടെയുണ്ടാകും?
ആ സ്നേഹിതൻ ഇപ്പോൾ ആരുടെ കൂടെയായിരിക്കും?
അതേ സമയം നതാഷ കുളിക്കാനായി മുകളിലേക്ക് പോയ ഉടൻ മാത്യുവിന്റെ ഭാവം മാറി.
അയാൾ കിച്ചണിലേക്ക് നടന്നു.
ഫ്രിഡ്ജിൽ നിന്നും നേരത്തെ വാങ്ങിയ കുപ്പി റെഡ് വൈൻ എടുത്തു. നതാഷയ്ക്ക് വൈൻ
💬 Comments
View all comments