0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

എന്തിനാണ് തന്നെ ഒഴിവാക്കുന്നത്? ഞാൻ നൽകിയ സുഖം അവന് പോരാതെ വന്നോ?!!

​രാത്രിയുടെ നിശബ്ദതയിൽ ലില്ലി തന്റെ പഴ്സിൽ നിന്നും ആ കടലാസ് കഷ്ണം ഒന്നുകൂടി എടുത്തു നോക്കി.

അതിൽ ഹോസ്പിറ്റലിൽ നിന്നും അവൾ രഹസ്യമായി പകർത്തിയ സാമിന്റെ വീടിന്റെ അഡ്രസ്സ് ആയിരുന്നു.

ആ സ്ഥലം അവൾക്ക് മുന്നേ എവിടെയോ കണ്ട് പരിചിതമായിരുന്നു.

നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും മാറി മലഞ്ചെരുവിലുള്ള ആ പ്രദേശം സുഹൃത്തുക്കൾക്കൊപ്പം ട്രിപ്പ് പോയപ്പോൾ അവൾ കണ്ടിട്ടുള്ളതാണ്.

വിജനമായ വഴികളും മരങ്ങളും നിറഞ്ഞ ആ പ്രദേശം സാമിനെപ്പോലൊരാൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ ഇടമാണെന്ന് അവൾക്ക് തോന്നി.

"നീ എന്നെ ഒഴിവാക്കി എങ്ങോട്ട് പോകാനാണ് സാം?

എന്റെ മെസ്സേജുകൾക്ക് മറുപടി തരാത്തത് നീ അവിടെ സുഖിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടായിരിക്കും അല്ലേ?

നിന്റെ പാർട്ണർ അവിടെ ഉണ്ടാകുമോ ഇന്ന് നിന്റെകൂടെ?

ഉണ്ടെങ്കിൽ അവൾ ഇന്ന് ലില്ലി ആരാണെന്ന് അറിയും....

അവളല്ല ഈ ലില്ലിയെയാണ് നിനക്ക് വേണ്ടത് എന്ന് നീ മനസ്സിലാക്കും ഇന്ന്... നോക്കിക്കോ സാം.."

​അവൾ എഴുന്നേറ്റ് തന്റെ വാർഡ്രോബ് തുറന്നു.

വശ്യമായ ഒരു ചുരിദാർ തിരഞ്ഞെടുത്തണിഞ്ഞു.

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഒതുക്കുമ്പോൾ അവളുടെ കണ്ണുകളിൽ പകയും കാമവും ഒരുപോലെ ജ്വലിക്കുന്നുണ്ടായിരുന്നു.

സാം തന്നെ അവഗണിച്ചെങ്കിലും അവനെ ഒന്ന് കാണാനും അനുഭവിക്കാനും അവളുടെ ശരീരം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.

​അവൾ വീട് പൂട്ടി പുറത്തു പാർക്ക് ചെയ്തിരുന്ന തന്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു.

തണുത്ത കാറ്റ് മുഖത്തടിക്കുമ്പോഴും അവളുടെ ഉള്ളിൽ പ്രതികാരത്തിന്റെ തീയായിരുന്നു. ആ വിജനമായ മലഞ്ചെരുവിലെ വീട്ടിലേക്ക് അവൾ സ്കൂട്ടി പായിച്ചു.

അതേ സമയം നഗരത്തിന്റെ ആരവങ്ങളിൽ നിന്നും

💬 Comments

View all comments