Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
മാറി മലഞ്ചെരുവിലെ ആ വിജനമായ വീടിന് മുന്നിൽ സാമിന്റെ ഹിമാലയൻ ബൈക്ക് നാതാഷാ യെയും കൊണ്ട് ഇരമ്പിക്കൊണ്ട് നിന്നു.
തണുത്ത കാറ്റ് ആഞ്ഞുവീശുന്ന ആ രാത്രിയിൽ ആ വീട് ഒരു നിഗൂഢമായ ലോകം പോലെ നതാഷയെ വരവേറ്റു.
ബൈക്കിൽ നിന്നും ഇറങ്ങുമ്പോൾ നതാഷയുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
വേഗതയുടെ ആഘാതത്തിലും തണുപ്പിലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
സാം അവളുടെ കൈകളിൽ ബലമായി പിടിച്ചു.
സാം: "എന്താ നതാഷാ... നീ കരയുകയാണോ? ഈ സാമിന്റെ കൂടെയുള്ള യാത്ര അത്രയ്ക്ക് പേടിപ്പെടുത്തിയോ നിന്നെ?"
അവൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി. നതാഷ തന്റെ കൺതടങ്ങൾ തുടച്ചു കൊണ്ട് അവനെ ഒന്ന് നുള്ളി.
നതാഷ: "പിന്നെ കരയാതെ... ഇത്ര സ്പീഡിൽ മരണം മുന്നിൽ കണ്ടു വന്നാൽ പിന്നെ കണ്ണ് നിറയാതിരിക്കുമോ?
എനിക്ക് ശരിക്കും പേടിയായി സാം. ഈ വേഷത്തിൽ ആരെങ്കിലും കണ്ടിരുന്നെങ്കിലോ?"
സാം അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചു.
"നിന്നെ ആരും കണ്ടിട്ടില്ല നതാഷാ... ഇനി കാണുകയുമില്ല. വാ അകത്തേക്ക്."
അവൻ ആ വലിയ തടിവാതിൽ തുറന്നു.
നതാഷ പതുക്കെ ആ വീടിന്റെ അകത്തേക്ക് കാൽവെച്ചു.
മരത്തിന്റെ ഗന്ധവും പെർഫ്യൂമിന്റെ മണവും അവന്റെ പണി ആയുധങ്ങളായ പെയിന്റ്കളുടെ മണവും അവിടെ തങ്ങിനിന്നിരുന്നു.
നതാഷ അകത്തേക്ക് കയറിയ ഉടൻ സാം പിന്നിലൂടെ ചെന്ന് ആ വലിയ വാതിൽ ആഞ്ഞു അടച്ചു.
ആ ശബ്ദം ആ വലിയ വീടിന്റെ നിശബ്ദതയിൽ പ്രതിധ്വനിച്ചു.
നതാഷ ആകെ പരവേശത്തോടെ ആ മുറിയിലേക്ക് നോക്കി.
അവിടെ വെളിച്ചം കുറവായിരുന്നു.
സാമിന്റെ ഓരോ ചലനത്തിലും എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടെന്ന് അവൾക്ക്
💬 Comments
View all comments