0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കഴിഞ്ഞിരുന്നു.

ഓരോ വാക്കിലും അവൾ പതറിയത് അയാൾ വ്യക്തമായി അറിഞ്ഞിരുന്നു..

സാമും അവന്റെ 'വിരഹവും' ഒക്കെ വെറും കെട്ടുകഥകളാണെന്നും തന്റെ മുന്നിൽ നേരത്തെ നിന്നത് തന്നിൽ നിന്നും പാതി വഴിയിൽ അകന്നുപോയ ഒരു വഞ്ചകിയാണെന്നും അയാൾക്ക് ഉറപ്പായി.

നതാഷ ഓരോ കള്ളങ്ങൾ പറഞ്ഞപ്പോളും മാത്യുവിന്റെ തലയ്ക്കുള്ളിൽ രക്തം തിളയ്ക്കുകയായിരുന്നു.

​അവൾ പേഷ്യന്റിനെക്കുറിച്ചുള്ള കള്ളങ്ങൾ തനിക്ക് നേരെ ഒന്നിനുപുറകെ ഒന്നായി നീട്ടുമ്പോൾ ഇപ്പോൾ ബുദ്ധിമറന്നു പ്രതികരിച്ചാൽ അത് ശരിയാകില്ലെന്ന് മാത്യുവിന് തോന്നി.

ഓരോ വാക്കും സൂക്ഷിച്ചു വേണം പ്രയോഗിക്കാൻ.

അവൾക്ക് സംശയം തോന്നാത്ത രീതിയിൽ വേണം ഓരോ നീക്കവും.

​

തന്റെ തലയ്ക്കുള്ളിലെ ചൂട് സഹിക്കാൻ കഴിയാത്തതുപോലെ അയാൾക്ക് തോന്നി.

ചിന്തകൾ കാടുകയറുകയാണ്.

ആ ബിയർ കുപ്പിയും അവളുടെ പരിഭ്രമവും താഴത്തെ മുറിയിൽ നടന്ന കാര്യങ്ങളും അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

​ഈ ചൂട് മാറ്റാതെ തനിക്ക് വ്യക്തമായി ചിന്തിക്കാൻ കഴിയില്ലെന്ന് അയാൾക്ക് മനസ്സിലായി.

അയാൾ എഴുന്നേറ്റ് ലിവിംഗ് റൂമിനോട് ചേർന്നുള്ള കോമൺ ബാത്ത്റൂമിലേക്ക് നടന്നു.

​വാതിലടച്ച് കുറ്റിയിട്ട ശേഷം അയാൾ കണ്ണാടിക്ക് മുന്നിൽ നിന്നു.

തന്റെ തന്നെ പ്രതിബിംബത്തെ അയാൾ രൂക്ഷമായി നോക്കി.

കണ്ണുകളിൽ ചുവപ്പ് പടർന്നിട്ടുണ്ട്. അയാൾ ഷവർ തുറന്നു.

ഐസ് പോലെ തണുത്ത വെള്ളം അയാളുടെ തലയിലേക്ക് വീണു.

​ആ തണുപ്പിലും അയാളുടെ മനസ്സ് പുകയുകയായിരുന്നു.

വെള്ളത്തുള്ളികൾ മുഖത്തിലൂടെ ഒഴുകി ഇറങ്ങുമ്പോൾ അയാൾ ഓരോ കാര്യങ്ങളും പ്ലാൻ ചെയ്യുകയായിരുന്നു.

​'സാം' ആ പേര് അവന്റെ വിധി നിശ്ചയിച്ചു കഴിഞ്ഞു.

​നതാഷ തന്റെ പ്രിയപ്പെട്ടവൾ.....തന്നെ ചതിച്ചവൾ..... അവൾക്ക് നൽകേണ്ട ശിക്ഷ എന്തായിരിക്കണം?!!

​ബാത്ത്റൂമിലെ ആ അടച്ചിട്ട മുറിക്കുള്ളിൽ

💬 Comments

View all comments