Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഷവറിന്റെ ശബ്ദത്തിനിടയിൽ മാത്യുവിന്റെ മനസ്സിൽ ഒരു ഭീകരമായ രൂപരേഖ തെളിഞ്ഞു വന്നു.
വെറുമൊരു ദേഷ്യമല്ല മറിച്ച് ഒരു സർജന്റെ കൃത്യതയോടെയുള്ള ക്രൂരമായ ഒരു പ്രതികാരം.
നതാഷയുടെ കള്ളങ്ങൾ ഓരോന്നായി പൊളിക്കണം.
അവൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്താണോ അത് അവൾക്ക് മുന്നിൽ എത്തിക്കണം.
ബാത്ത്റൂമിലെ ഷവറിൽ നിന്നും തണുത്ത വെള്ളം നൂൽമാലകളായി മാത്യുവിന്റെ തലയിലേക്ക് വീണുകൊണ്ടിരുന്നു.
ആ തണുപ്പിലും അയാളുടെ ഉള്ളിലെ ആലോചനകൾ പൊള്ളുന്നവയായിരുന്നു.
എന്നാൽ അല്പസമയം കണ്ണുകളടച്ച് വെള്ളത്തിന് താഴെ നിൽക്കുമ്പോൾ വെറുമൊരു ഭർത്താവെന്ന നിലയിലല്ല മറിച്ച് നിഷ്പക്ഷനായ ഒരു മനുഷ്യനായി അയാൾ സ്വയം വിചാരണ ചെയ്യാൻ തുടങ്ങി.
അയാൾ ഒന്ന് മാറി ചിന്തിക്കുകയായിരുന്നു..
'തെറ്റുകാരൻ ശരിക്കും ഞാനാണോ?'!!!
ആ ചിന്ത അയാളുടെ മനസ്സിനെ വല്ലാതെ കുത്തിനോവിച്ചു.
താൻ ഒരു മികച്ച സർജനായിരിക്കാം നൂറുകണക്കിന് ജീവനുകൾ രക്ഷിച്ചിട്ടുണ്ടാകാം.
പക്ഷേ ഒരു ഭർത്താവെന്ന നിലയിൽ താൻ എവിടെയാണ് നിൽക്കുന്നത്?!!
മാത്യുവിന് തന്റെ കഴിഞ്ഞ കാലം ഒരു സിനിമ പോലെ ഓർമ്മ വന്നു. സർജറികൾ... മെഡിക്കൽ കോൺഫറൻസുകൾ... രോഗികൾ... ഇതിനിടയിൽ നതാഷയ്ക്ക് വേണ്ടി താൻ എത്ര സമയം മാറ്റിവെച്ചിട്ടുണ്ട്?!!
നതാഷ... അവളും ഒരു ഡോക്ടറാണ്. പക്ഷേ അതിലുപരി അവൾ ചോരയും നീരുമുള്ള വികാരങ്ങളുള്ള ഒരു കാണാൻ മനോഹരിയായ പെണ്ണാണ്.
ഒരു സുന്ദരിയായ പെണ്ണിന് തന്റെ പുരുഷനിൽ നിന്നും ലഭിക്കേണ്ട സ്നേഹവും...പരിഗണനയും... ശാരീരികമായ അനുഭൂതികളും താൻ കൃത്യമായി നൽകിയിരുന്നോ?!!
തന്റെ തിരക്കുകൾക്കിടയിൽ അവൾ ഒറ്റപ്പെട്ടുപോയപ്പോൾ ആ വിടവിലേക്കാണോ സാം എന്ന അപരിചിതൻ കടന്നുവന്നത് എങ്കിലോ?!!
തന്നിൽ നിന്നും ലഭിക്കാത്ത ആ സ്നേഹം മറ്റൊരാൾ അവൾക്ക് നീട്ടുമ്പോൾ അത് സ്വീകരിക്കാതിരിക്കാൻ മാത്രം
💬 Comments
View all comments