0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വിറയ്ക്കുന്നുണ്ടായിരുന്നു.

മാത്യു അത് ശ്രദ്ധിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. അയാൾ കോഫി മഗ് കൈപ്പറ്റി ഒരു സിപ്പ് എടുത്തു.

​നതാഷ: (ഭയം മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട്) "അല്ല മാത്യു... നിങ്ങൾക്ക് ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലേ? ഇന്നലത്തെ സർജറി എങ്ങനെ... അതിന്റെ പ്രോസജിയർസ് ബാക്കി ഉണ്ടാകുമെന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ."

​മാത്യു കോഫി മഗ്ഗിലേക്ക് നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

​മാത്യു: "എന്താ നതാഷാ... സർജറി ഒക്കെ സക്സസ് അല്ലാതെ പിന്നെ..

ഞാൻ എപ്പോഴും ആ ഹോസ്പിറ്റലിൽ തന്നെ ഇരിക്കണം എന്നാണോ നിന്റെ ആഗ്രഹം? "

നാതാഷ:"അത്... മാത്യു....ഞാൻ ചോദിച്ചന്നെ ഉള്ളു...."

(മാത്യു അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ തുടർന്നു..)

"ഈ സർജറികൾക്കും രോഗികൾക്കും ഇടയിൽ എനിക്ക് എന്റെ കുടുംബത്തെയും ഭാര്യയെയും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലെന്ന് എനിക്ക് ഈ അടുത്ത കാലത്തായി ഒരു തോന്നൽ.

പിന്നെ പ്രോസജിയർസ് ഒക്കെ നോക്കാൻ അവിടെ ജൂനിയേർസ് ഉണ്ട്...!!

ഇപ്പോഴല്ലേ ഞാൻ ഇങ്ങോട്ട് ഒന്ന് വന്നത്.

അപ്പോഴേക്കും എന്നെ പറഞ്ഞുവിടാൻ നിനക്ക് ഇത്ര തിടുക്കമോ?!!"

​നതാഷയുടെ മുഖത്തെ നിറം മാറി.

അയാളുടെ വാക്കുകളിൽ ഒളിപ്പിച്ചുവെച്ച ആ പരിഹാസം അവൾക്ക് മനസ്സിലായില്ലെങ്കിലും എന്തോ ഒരു അപകടം അവൾ മണത്തു.

​നതാഷ: "അതല്ല മാത്യു... നിങ്ങൾ സാധാരണ കൃത്യസമയത്ത് പോകാറുള്ളതല്ലേ, അതുകൊണ്ട് ചോദിച്ചതാ."

​മാത്യു: "ഇന്ന് എനിക്ക് തിരക്കില്ല നതാഷാ.

ഇന്ന് എന്റെ പ്രധാനപ്പെട്ട 'ഓപ്പറേഷൻ' ഇവിടെയാണ്.

നീ പൊയ്ക്കോളൂ...

നിനക്ക് പേഷ്യന്റ്സിനെ നോക്കാൻ ഉണ്ടാവുമല്ലോ.

പ്രത്യേകിച്ച് ആ സാം... അവനെ നീ നന്നായി കെയർ ചെയ്യണം. അവന്റെ വിരഹം മാറ്റാൻ നിന്നെപ്പോലെ ഒരു ഡോക്ടറുടെ സാമീപ്യം അയാൾക്ക് അത്യാവശ്യമായിരിക്കും."!!

​മാത്യുവിന്റെ ആ പുച്ഛം കലർന്ന ചിരി നതാഷയെ വല്ലാതെ അസ്വസ്ഥയാക്കി.

എങ്കിലും താൻ പറഞ്ഞ കള്ളങ്ങളെല്ലാം മാത്യു വിശ്വസിച്ചിരിക്കുന്നു എന്ന സമാധാനത്തിൽ അവൾ വേഗം ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി.

​നതാഷ: "ശരി മാത്യു... ഞാൻ ഇറങ്ങുന്നു. വൈകിട്ട് കാണാം."

​അവൾ കാർ സ്റ്റാർട്ട് ചെയ്ത് പോകുന്നത് മാത്യു ഗ്ലാസ് വിൻഡോയിലൂടെ നോക്കി നിന്നു.

അവൾ കാഴ്ചയിൽ നിന്നും മറഞ്ഞതും അയാളുടെ മുഖത്തെ ആ

💬 Comments

View all comments