Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സങ്കടവും രോഷവും ഒരു ലഹരിക്കായി ദാഹിക്കുന്നുണ്ടായിരുന്നു.
മാത്യു തടയാൻ ആഞ്ഞപ്പോഴേക്കും അവൾ ആ ബോട്ടിൽ തുറന്ന് വായലേക്ക് ധാരധാരയായി ഒഴിച്ചു.
മാത്യു: (ഭീതിയോടെ അലറിക്കൊണ്ട്) "ലില്ലി... വേണ്ട! അത് കുടിക്കരു............ ലില്ലി...!"
പക്ഷേ വൈകിപ്പോയിരുന്നു. ആ കടും ചുവപ്പ് നിറത്തിലുള്ള വൈൻ അവളുടെ തൊണ്ടയിലൂടെ ഉള്ളിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.
ഉത്തേജനം ലഭിക്കാൻ സാധാരണ നൽകേണ്ടതിന്റെ അഞ്ചിരട്ടിയിലധികം മരുന്ന് ചേർത്ത ആ ദ്രാവകം അവളുടെ രക്തത്തിൽ പടരാൻ നിമിഷങ്ങൾ മതിയായിരുന്നു.
ഒപ്പം ട്രൂത് സിറും എഫക്റ്റും എങ്ങനെ അവളിൽ പ്രതിഫലിക്കും എന്ന് അയാൾക്ക് ചിന്തിക്കാൻ പോലും ആയില്ല..
ബോട്ടിൽ താഴെ വെച്ച ലില്ലിയുടെ കണ്ണുകൾ പെട്ടെന്ന് വികസിച്ചു.
അവളുടെ ഉടലിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോയതുപോലെ അവൾ ഒന്ന് വിറച്ചു. മാത്യു സ്തംഭിച്ചുപോയി.
നതാഷയ്ക്ക് വേണ്ടി താൻ ഒരുക്കിയ ആ നരകം ഇപ്പോൾ ഈ പാവം ലില്ലിയുടെ സിരകളിൽ അഗ്നിയായി പടരുകയാണ്.
അതേസമയം നഗരത്തിലെ റേഡിയോ സ്റ്റേഷന് സമീപത്തെ നിശബ്ദമായ ആ ഇടവഴിയിൽ സാമിന്റെ ബൈക്ക് വന്നു നിന്നു.
മങ്ങിയ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ നതാഷയുടെ ആ കറുത്ത കാർ ഒരു നിഴൽ പോലെ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.
ബൈക്കിൽ നിന്നും താഴെയിറങ്ങിയ നതാഷയ്ക്ക് തന്റെ കാലുകൾക്ക് വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു.
സാമിന്റെ സാമീപ്യം വിട്ടുപോകുന്നതിലെ ഒരുതരം ശൂന്യത അവളിൽ പടർന്നു.
സാം ബൈക്കിന്റെ എഞ്ചിൻ ഓഫാക്കി അവളെ നോക്കി.
ഹെൽമെറ്റിന്റെ ഗ്ലാസിനുള്ളിലൂടെ അവളുടെ കണ്ണുകളിൽ കണ്ടത് പ്രണയമായിരുന്നില്ല, മറിച്ച് വരാനിരിക്കുന്ന എന്തോ ഒരു വലിയ ദുരന്തത്തിന്റെ മുൻകൂർ ഭീതി പോലെ ഒരു നിഗൂഢതയായിരുന്നു.
സാം: (മൃദുവായ സ്വരത്തിൽ ഹെൽമെറ്റ് മാറ്റിക്കൊണ്ട്) "എത്തുമ്പോൾ
💬 Comments
View all comments