0%

Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

തന്റെ കുടുംബവും ജീവിതവും ഒരു രാത്രിയുടെ ഇരുട്ടിൽ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു.

​അൽപനേരം കൂടി ആ തണുത്ത തറയിൽ അനക്കമില്ലാതെ കിടന്ന ശേഷം, വേദന കടിച്ചമർത്തി അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

ശരീരത്തിന്റെ ഓരോ പേശികളും മാത്യുവിന്റെ ഏറെനേരത്തെ ആഞ്ഞടിയിൽ പിടയുകയായിരുന്നു. തറയിൽ ചിതറിക്കിടന്ന തന്റെ സാരി വാരിക്കൂട്ടി, അവൾ താഴെയുള്ള കോമൺ ബാത്റൂമിലേക്ക് നടന്നു.

​ഷോവറിൽ നിന്നും വീണ തണുത്ത വെള്ളം അവളുടെ ശരീരത്തിലെ മുറിവുകളെ പൊള്ളിച്ചു.

താൻ ചെയ്ത വലിയ തെറ്റിന് വിധി കാത്തുവെച്ച ശിക്ഷയായിരുന്നു ഇതെന്ന് അവൾക്ക് തോന്നി.

"ആഹ്ഹ... ആഹ്ഹ... മാത്യു.....ആഹ്ഹ. ഗോഡ്...."

താഴെ നിന്നു കുളിക്കുമ്പോഴും മുകളിലത്തെ തങ്ങളുടെ കിടപ്പുമുറിയിൽ നിന്നും ലില്ലിയുടെ ഉച്ചത്തിലുള്ള നിലവിളികളും മാത്യുവിന്റെ മുരളിച്ചകളും അവളുടെ കാതുകളിൽ തേടിയെത്തി..

വെറുമൊരു രാത്രി കൊണ്ട് ഒരു പ്രശസ്തയായ കുടുംബിനിയായ ഡോക്ടറിൽ നിന്നും ഒന്നുമില്ലാത്തവളായി താൻ മാറിയിരിക്കുന്നു.

കുളിച്ചിറങ്ങിയ അവൾ അതിവേഗം സാരി വാരിയുടുത്തു.

ആ വീട്ടിൽ നിന്നും മറ്റൊന്നും എടുക്കാൻ അവൾ ആഗ്രഹിച്ചില്ല.

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകൾ മാത്രം സ്റ്റഡി റൂമിൽ നിന്നും അവൾ എടുത്തു.

​മുകളിലെ മാസ്റ്റർ ബെഡ്റൂമിൽ നിന്നും മാത്യുവിന്റെയും ലില്ലിയുടെയും ചിരിയും ആവേശവും അപ്പോഴും താഴേക്ക് കേൾക്കാമായിരുന്നു.

അങ്ങോട്ടേക്ക് ഒന്ന് നോക്കാൻ പോലും മടിച്ചുകൊണ്ട്, മാത്യു വാങ്ങിനൽകിയ വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും അവിടെത്തന്നെ ഉപേക്ഷിച്ചു നതാഷ പടികളിറങ്ങി.

​പുറത്തിറങ്ങിയ നതാഷ തന്റെ വീടിനെ അവസാനമായി ഒന്നുകൂടി നോക്കി.

സുതാര്യമായ ഒരു തടവറ ആയിരുന്ന ആഡംബരം തുളുമ്പുന്ന ആ കോൺക്രീറ്റും വലിയ ഗ്ലാസും ചേർന്ന ആ വീട് തന്നെ നോക്കി പുച്ഛിച്ചു

💬 Comments

View all comments