0%

Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നടന്ന ഒരു സംഭവം അയാൾക്ക് ഓർമ്മ വന്നു.

വർഷങ്ങൾക്ക് മുൻപ് തന്റെ ടീമിന്റെ കൈപ്പിഴ കൊണ്ട് തകർന്ന ഒരു കുടുംബം!!!

അന്നത്തെ ആ ഇൻസിഡന്റ്....!!

വർഷങ്ങൾക്ക് മുൻപ് ഹോസ്പിറ്റലിനു പുറത്ത് ദൂരെ നിന്നും ആ ആൾക്കൂട്ടത്തിനിടയിൽ തന്റെ മുഖത്തിന്‌ നേരെ കലങ്ങിയ കണ്ണുകളുമായി കൈ ചൂണ്ടി തന്നെ രൂക്ഷമായി നോക്കിയ ആ ചെറുപ്പക്കാരൻ....!!

പക്ഷെ അയാൾക്ക് ആ മുഖം വ്യക്തത ഉണ്ടായിരുന്നില്ല..

ആ സംഭവം.. ആ സംഭവവുമായി ഈ സാമിന് എന്തെങ്കിലും ബന്ധം ഉണ്ടാകുമോ?!!

ഇനി അയാൾ തന്നെ ആയിരിക്കുമോ ഈ സാം..?!!

അങ്ങനെ എങ്കിൽ ഇതൊക്കെ അയാൾ പ്ലാൻ ചെയ്തത് ആവില്ലേ...!!

നതാഷയെ തന്നിൽ നിന്നും അകത്തി മാറ്റാൻ..!!

അയാളുടെ പ്രതികാരം പോലെ... !!

അയാളുടെ കരുക്കളിൽ വീണ ഇരയായില്ലേ താൻ..!!

ആ സംഭവത്തിൽ പങ്കില്ലാത്ത തന്റെ ഭാര്യ....!

​അയാളുടെ തല കറങ്ങുന്നതുപോലെ തോന്നി.

താൻ ചിന്തിക്കുന്നത് ശരിയായ ദിശയിൽ ആണെങ്കിൽ സാം എന്നത് വെറുമൊരു പേരല്ല..

ഇതൊരു പ്ലാൻ ചെയ്ത പ്രതികാരമാണ്.!!

നതാഷയെ തന്നിൽ നിന്നും അകറ്റിയതും അവളെ തന്റെ മുന്നിൽ വെച്ച് അപമാനിക്കാൻ സാഹചര്യമൊരുക്കിയതും എല്ലാം അയാളുടെ വർഷങ്ങൾ നീണ്ട പ്രതികാരത്തിന്റെ കാത്തിരിപ്പിന്റെ ഫലം ആയിരിക്കുമോ.......!!

എല്ലാം ആ പഴയ സംഭവത്തിന്റെ ബാക്കിപത്രം!

അയാൾ കുഴിച്ച കുഴിയിൽ താൻ മാത്രമല്ല, തന്റെ ഭാര്യയും കൂടിയാണ് വീണിരിക്കുന്നത്.

നതാഷ ഇപ്പോൾ സാമിന്റെ കൂടെയായിരിക്കും.

അവൾ ഒരു കൊടും ചതിയുടെ വലയിലാണ് അകപ്പെട്ടിരിക്കുന്നത്.!!

അതേസമയം അങ്ങ് മലഞ്ചേരിവിലെ സാമിന്റെ വാടക വീട്ടിൽ പുലർച്ചെ തളർന്നുവന്ന നാതാഷ ഈ സമയമായിട്ടും ഉറക്കം ഉണർന്നിരുന്നില്ല..അവൾ ഒരു പാവക്കുഞ്ഞിനെ പോലെ

💬 Comments

View all comments