0%

Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഭ്രാന്തനായി നതാഷയെ കാത്തിരിക്കുന്ന മാത്യുവിന്റെ മുന്നിലേക്കാണ് താൻ ചെല്ലുന്നത് എന്ന ബോധമില്ലാതെ അവൾ ആക്സിലറേറ്റർ തിരിച്ചു.

അതേസമയം മലമുകളിൽ നിന്നും നഗരത്തിന്റെ വെളിച്ചങ്ങളിലേക്ക് ആ ബൈക്കിൽ നാതാഷായും സാമും പാഞ്ഞുപോയിക്കൊണ്ടിരുന്നു.

തണുത്ത കാറ്റ് നതാഷയുടെ സാരിത്തുമ്പുകളെ തഴുകി കടന്നുപോയി.

സാമിന്റെ പുറത്ത് മുഖമമർത്തി, അവന്റെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവൾ ആ വേഗത ആസ്വദിച്ചു.

ദീർഘനേരത്തെ ആ സുഖകരമായ നിശബ്ദതയ്ക്ക് ശേഷം, അവളുടെ മനസ്സിൽ കാലങ്ങളായി ഒളിഞ്ഞു കിടന്ന ആ ചോദ്യം പുറത്തേക്ക് വന്നു.

​നതാഷ: "സാം... ഒരുകാര്യം ചോദിക്കട്ടെ....

സാം :ഹാ... ചോദിച്ചോ...എന്താ....?!

നാതാഷ :"എനിക്ക് നിങ്ങളെക്കുറിച്ച് ഒന്നും അറിയില്ല.

ഇതുവരെ ചോദിക്കണം എന്ന് തോന്നിയില്ല, അല്ലെങ്കിൽ ചോദിക്കാൻ ഭയമായിരുന്നു ഈ കാര്യങ്ങളെ പറ്റി...

നിങ്ങളുടെ കുടുംബം, സ്ഥലം... ഒക്കെ എവിടെയാണ് സാം?"

​ആ ചോദ്യം കേട്ടതും സാമിന്റെ ശരീരം ഒന്ന് വലിഞ്ഞുമുറുകിയത് നതാഷ അറിഞ്ഞു.

ഹെൽമെറ്റിനുള്ളിൽ നിന്ന് ഒരു ദീർഘനിശ്വാസം പുറത്തേക്ക് വന്നു.

​സാം: (പതിഞ്ഞ സ്വരത്തിൽ) "എന്തിനാ നതാഷാ ഇതൊക്കെ ഇപ്പോൾ അറിഞ്ഞിട്ട്?

നമ്മൾ നിൽക്കുന്ന ഈ നിമിഷത്തിനല്ലേ കൂടുതൽ അഴക്?"

​നതാഷ: "ഒന്നുമല്ല സാം... വെറുതെ ഒരു കൗതുകം.

സാം എന്താ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്?!!

ഇത്രയും മനോഹരമായി പ്രണയിക്കാൻ അറിയുന്ന ഒരാൾ എന്താ ഇപ്പോഴും തനിച്ച്?!!"

​ആ ചോദ്യം ഒരു ചാട്ടവാറടി പോലെയാണ് സാമിന് അനുഭവപ്പെട്ടത്.

പെട്ടെന്ന് ബൈക്കിന്റെ ബാലൻസ് ഒന്ന് പാളി.

ടയറുകൾ റോഡിലെ ചരലിൽ ഉരഞ്ഞു.

നതാഷ ഭയന്ന് അവനെ കൂടുതൽ മുറുക്കെ പിടിച്ചു.

സാം ബൈക്ക് നിയന്ത്രിച്ചുകൊണ്ട് ഒന്ന് ചെരിഞ്ഞു അവളെ നോക്കി.

ആ കണ്ണുകളിൽ

💬 Comments

View all comments