0%

Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ആ മുഖം രാത്രികളിൽ മാത്യുവിന്റെ ഉറക്കം കെടുത്തിയിരുന്നു...

ആ കണ്ണുകളിലെ നിസ്സഹായത അയാളെ വേട്ടയാടിയിരുന്നു...ഒരുപാട് ട്രീറ്റ്മെന്റുകൾ നടത്തിയിരുന്നു.. എല്ലാം അയാളുടെ മനസ്സിനെ ഒന്ന് ശാന്തമാക്കാൻ വേണ്ടി...

ആ സംഭവത്തിന് ശേഷം മാത്യു ആകെ മാറുകയായിരുന്നു.

അന്നത്തെ ആ മാത്യുവിൽ നിന്നും ഇന്നത്തെ ഈ സക്സസ്ഫുൾ സർജനായ മാത്യുവിലേക്കുള്ള ദൂരം അമലയുടെ ഓർമ്മകളായിരുന്നു.

അയാൾ ഒരു പെർഫെക്ഷനിസ്റ്റ് ആയി മാറി.

ഓരോ സർജറിയും അതീവ കൃത്യതയോടെയും ശ്രദ്ധയോടെയും ചെയ്യാൻ അയാൾ ശീലിച്ചു.

കൃത്യത അയാളുടെ ദിനംചര്യയായി മാറി.

അയാൾ തന്റെ ഭാര്യയെക്കാൾ കൂടുതൽ തന്റെ ജോലിയെയും അവിടെ വരുന്ന പേഷ്യന്റ് സ് നെയും പരിഗണിക്കാൻ തുടങ്ങി..

അയാളുടെ ഈ ഉയരങ്ങൾക്കെല്ലാം പിന്നിൽ അന്ന് തന്റെ പ്രവൃത്തിയിൽ ജീവൻ നഷ്ടപ്പെട്ട ആ പെൺകുട്ടിയോടുള്ള ഒരുതരം പ്രായശ്ചിത്തമായിരുന്നു.

തന്റെ സർജ്ജൻ ജീവിതത്തിലെ തിരക്കും കല്യാണവും ഒക്കെയായി ​കാലക്രമേണ അയാൾ അവളെ മറന്നു തുടങ്ങിയിരുന്നു..

അല്ലെങ്കിൽ മറന്നുവെന്ന് സ്വയം വിശ്വസിച്ചു.

പക്ഷേ, ആ പഴയ പാപം ഇത്രയും കാലം കഴിഞ്ഞ് എന്റെ ജീവിതത്തിലേക്ക് വീണ്ടും ഇരച്ചുകയറുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയില്ല.

അതും ഞാൻ ഇപ്പോൾ സംശയിക്കുന്നതുപോലെ ഈ സാമിന്റെ രൂപത്തിൽ!

​സാം.. അവൻ അമലയുടെ ആരായിരിക്കും?!!

അവളുടെ സഹോദരനാണോ അതോ മറ്റാരെങ്കിലുമാണോ?!!

സനോദരനാണെങ്കിൽ ജെമിനി കാണിച്ചുതന്ന ആ ക്ലീൻ ഷേവ് ചെയ്ത രൂപത്തിന് അമലയുടെ മുഖച്ഛായയുണ്ടോ?!!

അയാൾക്ക് അറിയില്ല.

പക്ഷേ സാം അയാളുടെ ജീവിതത്തിലേക്ക് വന്നത് വെറുതെയല്ല എന്നയാൾക്ക് തോന്നി.

​"സാം.. നീയൊരു വലിയ വേട്ടക്കാരനാണ്.."

അയാൾ വണ്ടിയൊടിക്കുമ്പോഴും പതുക്കെ മന്ത്രിച്ചു.

​ വണ്ടി മലനിരകളിലെ മഞ്ഞിലേക്ക് കയറിക്കൊണ്ടിരുന്നു. അയാളുടെ ഭൂതകാലം

💬 Comments

View all comments