Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
മാത്യുവിനെ വിഴുങ്ങാൻ വായ തുറന്നു നിൽക്കുകയാണെന്ന് അയാൾക്ക് തോന്നി.
കൈകൾക്കും കാലുകൾക്കും ഒരു വിറയൽ അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് അയാൾ വണ്ടിയുടെ വേഗത കുറച്ചത്.
ഏറെ നേരമായി അയാൾ ഡ്രൈവ് ചെയ്യുകയാണ്.
സ്റ്റേറ്റിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക്, കിലോമീറ്ററുകളോളം ഈ ഏകാന്ത യാത്ര അയാൾക്ക് ശീലമില്ലാത്തതാണ്.
മനോബലം കൊണ്ട് മാത്രം സ്റ്റിയറിംഗിൽ മുറുകെ പിടിച്ചിരുന്നെങ്കിലും, അയാളുടെ ചിന്തകൾക്ക് ഭാരം കൂടിക്കൂടി വന്നു.
വിജനമായ പാതയിലൂടെ വണ്ടിയോടിക്കുമ്പോൾ, വിൻഡ്ഷീൽഡിന് അപ്പുറം മായുന്ന മഞ്ഞുവെളിച്ചത്തിൽ അമലയുടെ രക്തം കലർന്ന മുഖം വീണ്ടും വീണ്ടും തെളിയുന്നതായി അയാൾക്ക് തോന്നി.
അവളുടെ മുറിവേറ്റ ഹൃദയമിടിപ്പുകൾ ഈ വണ്ടിയുടെ എഞ്ചിൻ ശബ്ദമായി മാറുന്നത് പോലെ അയാൾക്ക് തോന്നി.
ശരീരം തളരുന്നു.. മനസ്സ് അതിലേറെ.
ഇനിയും വണ്ടി ഓടിച്ചാൽ അയാൾ അപകടത്തിൽ പെടുമെന്ന് ഉറപ്പാണ്.
മാത്യുവിന് ഒരു വിശ്രമം ആവശ്യമായിരുന്നു..
ആ രാത്രിയിൽ റോഡ് സൈഡിൽ പ്രൗഢിയോടെ നിൽക്കുന്ന ഒരു മുന്തിയ റെസ്റ്റോറന്റും അതിനോട് ചേർന്നുള്ള ലോഡ്ജും കണ്ടപ്പോൾ അയാൾ വണ്ടി അങ്ങോട്ടേക്ക് തിരിച്ചു.
വണ്ടി പാർക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റ് അയാളെ പൊതിഞ്ഞു.
പക്ഷേ ആ തണുപ്പിലും അയാളുടെ ഉള്ളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ ഓപ്പറേഷൻ തീയേറ്ററിലെ ചൂടായിരുന്നു.
റിസപ്ഷനിൽ ചെന്ന് ഒരു മുറി ബുക്ക് ചെയ്യുമ്പോഴും അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
മുറിയിൽ കയറി വാതിൽ അടച്ചതും അയാൾ ആ ബെഡിലേക്ക് തളർന്നു വീണു.
ലൈറ്റുകൾ അണച്ചിട്ടും കണ്ണുകൾ അടയ്ക്കാൻ അയാൾക്ക് ധൈര്യം വന്നില്ല.
ഇരുട്ടിൽ അമലയുടെ രൂപം എവിടെയെങ്കിലും തെളിയുമോ എന്ന ഭയം.
സാം എന്നെ വേട്ടയാടുന്നത് നേരിട്ടല്ല, മറിച്ച് എന്റെ
💬 Comments
View all comments