Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സാം തമാശയോടെ കണ്ണുനീർ തുടയ്ക്കുന്ന പോലെ കാണിച്ചപ്പോൾ നതാഷ പൊട്ടിച്ചിരിച്ചു പോയി.
വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് അവൾ ഇത്രയും ഹൃദ്യമായി ചിരിക്കുന്നത്.
പക്ഷേ ഇവിടെ, സാമിനോട് ചേർന്ന് നിന്ന് കറിച്ചട്ടിയിൽ തവി ഇളക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു സ്വാതന്ത്ര്യം അനുഭവപ്പെട്ടു.
പാചകത്തിനിടയിൽ സാം അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവളുടെ തോളിൽ തല ചായ്ച്ചു.
ആ സ്പർശനത്തിൽ മാത്യുവിന്റെ ക്രൂരതയല്ല, പകരം ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ സ്നേഹമാണ് നതാഷയ്ക്ക് തോന്നിയത്.
അവൾ അവനെ തടഞ്ഞില്ല. പകരം, ആ നെഞ്ചിലേക്ക് പതുക്കെ ചാഞ്ഞു നിന്നു.
നതാഷ: "സാം... എനിക്ക് വല്ലാത്ത പേടിയായിരുന്നു... ജീവിതം തീർന്നു എന്ന് ഞാൻ കരുതിയതാ."
സാം: "പേടിക്കണ്ട നതാഷാ... നിന്റെ ആ പഴയ ജീവിതം ആ വലിയ വീടിന്റെ പടിവാതിൽക്കൽ അവസാനിച്ചു. ഇനി നീ ഇവിടുത്തെ കിളികളെ പോലെ സ്വതന്ത്രയാണ്."
മാത്യു തന്റെ പാപങ്ങളുടെ ഭാരവുമായി ലോഡ്ജ് മുറിയിൽ തനിച്ച് ഉറക്കം കിട്ടാതെ കിടക്കുമ്പോൾ, നതാഷ തന്റെ വേദനകളെ പ്രണയത്തിൽ അലിയിച്ചു കളയുകയായിരുന്നു.
അടുക്കളയിലെ കുഞ്ഞു മേശയ്ക്ക് ഇരുവശവും ഇരുന്ന് അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.
നതാഷ ഉണ്ടാക്കിയ വിഭവങ്ങൾ ഓരോന്നായി രുചിച്ചു നോക്കുമ്പോൾ സാമിന്റെ മുഖത്ത് അത്ഭുതം വിരിയുന്നുണ്ടായിരുന്നു. അവളുടെ കൈപ്പുണ്യം അയാൾ ശരിക്കും ആസ്വദിക്കുകയായിരുന്നു.
സാം: "ഫുഡ് കൊള്ളാലോ നതാഷാ... അപ്പൊ വെച്ചു വിളമ്പാനൊക്കെ അറിയാം അല്ലെ! ഞാൻ കരുതിയത് ഡോക്ടർക്ക് ചെക്കപ്പ് ചെയ്യാൻ മാത്രമേ അറിയാവൂ എന്നാണ്."
സാമിന്റെ ആ നിഷ്കളങ്കമായ ചോദ്യം കേട്ട് നതാഷ അടക്കിപ്പിടിച്ച ചിരിയോടെ അയാളെ നോക്കി.
നതാഷ: "നീ എന്താ മോനെ കരുതിയത്? ഹഹ... എന്നെ
💬 Comments
View all comments