0%

Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

"സാം... ഇങ്ങനെ കുറെ നേരം ഇരിക്കണോ? എന്റെ മുട്ട് വേദനിക്കുന്നു..."

​സാം: (വരയ്ക്കാനുള്ള ആവേശത്തിൽ) "കഴിയുന്നത് വരെ ഇരിക്കണം. ഉറങ്ങരുത് നതാഷാ... അനങ്ങുകയും ചെയ്യരുത്.. കേട്ടല്ലോ..."

​നതാഷ: "ഏഹ്... കഴിയുന്നത് വരെയോ?!!"

​സാം: "ആഹ്... അതേ."

​നതാഷ: "ശോ..." അവൾ ചിണുങ്ങിക്കൊണ്ട് ആ പോസിൽ തന്നെ തുടർന്നു.

​സാം പെൻസിലുകളും  ബ്രഷും കൊണ്ട് ക്യാൻവാസിൽ വരച്ചു തുടങ്ങി.

നതാഷയുടെ കണ്ണുകളിലെ ആ തിളക്കം അയാൾ ഒപ്പിയെടുക്കുകയായിരുന്നു.

പക്ഷേ, നതാഷയുടെ മനസ്സ് അപ്പോഴും തന്റെ ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലിലായിരുന്നു.

​നതാഷ: "സാം... ഞാൻ ഒരു കാര്യം ആലോചിക്കുകയായിരുന്നു.

ഇനി വേറെ ഹോസ്പിറ്റലിൽ ജോലി ഒന്നും നോക്കുന്നില്ല.

മാത്യുവിന്റെ സ്വാധീനം അവിടെയൊക്കെ ഉണ്ടാവും.

പകരം, ഇവിടെ ടൗണിൽ എവിടെയെങ്കിലും ഒരു മുറി വാടകയ്ക്ക് എടുത്ത് സ്വന്തമായി കൗൺസിലിംഗ് ചെയ്യുന്നത് ആലോചിക്കുകയാണ്.ഇതൊക്കെ ചെയ്യാൻ അത്യാവശ്യം പൈസ കൈയിൽ ഉണ്ട്.. നാട്ടിൽ കുറച്ചു സ്ഥലവും..
അതാണ് നല്ലതെന്ന് തോന്നുന്നു. ഇപ്പോഴുള്ള എന്റെ പേഷ്യന്റ്സ് ഒക്കെ അവിടെ വരും... ഷുവർ.പിന്നെ രാത്രി റേഡിയോ ഷോയും ഉണ്ടല്ലോ.."

​അവൾ ഗൗരവത്തോടെ സംസാരിക്കുമ്പോഴും സാം ഒന്നും മിണ്ടാതെ അവളെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു.

അയാൾ അവളുടെ വാക്കുകളേക്കാൾ ഉപരി, ആ ഉടലിലെ തള്ളലുകളും വശ്യതയും തന്റെ ക്യാൻവാസിലേക്ക് പകർത്തുന്ന തിരക്കിലായിരുന്നു.

​നതാഷ: "സാം... ശ്രദ്ധിക്കുന്നുണ്ടോ ഞാൻ പറയുന്നത്?"

​സാം: "ആഹ്...കേൾക്കുന്നുണ്ട്.." അയാൾ പതുക്കെ മൂളി.

​അയാളുടെ നോട്ടം അവളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെ അവൾക്ക് തോന്നി.

മാത്യുവിന്റെ മുന്നിൽ ഒരു കളിപ്പാവയായിരുന്ന നതാഷ ഇപ്പോൾ പൂർണ്ണമായും സ്വതന്ത്രയായിരിക്കുന്നു എന്ന സത്യം സാമിന്റെ ചിത്രത്തെ കൂടുതൽ മനോഹരമാക്കി.

​സാം തന്റെ കരിക്കട്ടയും പെൻസിലും കൊണ്ട് പകുതി പൂർത്തിയാക്കിയ ആ സ്കെച്ച് ക്യാൻവാസിൽ നിന്നും അടർത്തി നതാഷയുടെ നേരെ നീട്ടി.

അവളുടെ ആവേശത്തോടെയുള്ള നോട്ടം ആ പേപ്പറിൽ പതിഞ്ഞു.

എന്നാൽ അടുത്ത നിമിഷം അവളുടെ മുഖത്ത് വിരിഞ്ഞത് പരിഹാസവും ആശ്ചര്യവുമായിരുന്നു.

​നതാഷ: "അയ്യേ... ഇതെന്തോന്ന്! ഇതാണോ ഞാൻ? സാം, നീ എന്നെത്തന്നെയാണോ വരച്ചത്? അയ്യേ... അയ്യേ... വല്ലാതെ ബോറായിട്ടുണ്ട് കേട്ടോ!"

​സാം അവളുടെ അടുത്തു വന്ന് ആ ചിത്രത്തിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി.

💬 Comments

View all comments