Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
നിഗൂഢതകൾ ഉണ്ടോയെന്നു അവളുടെ ചിന്തയിൽ പോലും അപ്പോൾ ഉദിച്ചിരുന്നില്ല..!!
അപ്പോൾ ആ നിമിഷം അവൾക്ക് വേണ്ടത് ആ തണൽ മാത്രമാണ്.
വിരലുകൾ കൊണ്ട് സാമിന്റെ കൈകളിൽ അവൾ പതുക്കെ തലോടി.
താൻ നഷ്ടപ്പെടുത്തിയ ലോകത്തേക്കാൾ വലുതാണ് തനിക്ക് ലഭിച്ച ഈ പുതിയ ലോകമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.
ആ ബെഡിൽ ജനാലയിലൂടെ കാണുന്ന ആ മലഞ്ചെരുവിലെ കാഴ്ചകൾ നോക്കി അവൾ സാമിനോട് ചേർന്നുതന്നെ കിടന്നു.
അതേസമയം അങ്ങ് നഗരത്തിൽ തന്റെ ആഡംബരവീട്ടിൽ മാത്യു സാമിന്റെ വേരുകൾ തപ്പി ഇറങ്ങുകയായിരുന്നു.
ജെമിനി കാണിച്ചുതന്ന ആ ക്ലീൻ ഷേവ് ചെയ്ത രൂപം അയാളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു.
തന്റെ സർജ്ജൻ കരിയറിലെ ആ കറുത്ത അധ്യായം നടന്നത് ഏതാണ്ട് പന്ത്രണ്ട് വർഷം മുൻപാണ്.
ആ ഓർമ്മകളുടെ നൂലിഴകൾ പിടിച്ചുതന്നെ മുന്നോട്ട് പോകാൻ അയാൾ തീരുമാനിച്ചു.
അയാൾ തന്റെ ഫോണിൽ നിന്നും പണ്ട് താൻ വർക്ക് ചെയ്തിരുന്ന ആ സംഭവം നടന്ന ഹൈറേഞ്ചിലെ ഹോസ്പിറ്റലിന്റെ നമ്പർ ഗൂഗിളിൽ നിന്നും തപ്പിയെടുത്ത് അതിലേക്ക് വിളിച്ചു.
അഞ്ഞൂറ് കിലോമീറ്ററിലധികം ദൂരെയുള്ള ആ പഴയ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ താൻ പണ്ട് നേതൃത്വം വഹിച്ച ആ കേസിന്റെ ഡീറ്റെയിൽസ് അയാൾ അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു..
മാത്യു: "ഹലോ, ഞാൻ ഡോക്ടർ മാത്യു ആണ്.മുന്നേ അവിടെ വർക്ക് ചെയ്തിരുന്നു. എനിക്ക് അവിടെ ഒരു പന്ത്രണ്ട് വർഷം മുന്നേ നടന്ന ഒരു സർജ്ജറി കേസിന്റെ ഫയൽസ് ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമോ? പേഷ്യന്റിന്റെ പേര്....."
അയാൾക്ക് മുഴുവനാക്കാൻ ആയില്ല..അപ്പുറത്ത് ഉള്ള വ്യക്തി ഇടയ്ക്കുകയറി സംസാരിക്കാൻ തുടങ്ങി...ഇല്ലാ എന്ന അവസാനവാക്കിൽ ആ ഫോൺ
💬 Comments
View all comments