Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കാൾ കട്ട് ചെയ്തു..
ആ ഹോസ്പിറ്റലിൽ ഇപ്പോൾ പണ്ട് വർക്ക് ചെയ്തിരുന്ന ആരും തന്നെ ഇല്ല.
ഡോക്ടർമാരും നേഴ്‌സുമാരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും എല്ലാം പുതിയ ആൾക്കാർ.
പഴയ രേഖകൾ പലതും ഡിജിറ്റലൈസ് ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ആർക്കൈവ്സിലേക്ക് മാറ്റിയിരിക്കുന്നു. പന്ത്രണ്ട് വർഷം എന്നത് ഒരു വലിയ കാലയളവാണ് എന്ന ബോധം അയാൾക്ക് വന്നുതുടങ്ങുകയായിരുന്നു...
അയാൾക്ക് ആകെ നിരാശയായി.
തന്റെ ജീവിതം തകർക്കാൻ വന്നവന്റെ മുൻകാലം അറിയാനുള്ള ഏക വഴി ഇത്ര പെട്ടെന്ന് അടഞ്ഞുപോകുമെന്ന് അയാൾ കരുതിയിരുന്നില്ല.
ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ ആരെങ്കിലും ഒരാളെ കിട്ടിയിരുന്നെങ്കിൽ ആ കേസ് ന്റെ ഡീറ്റൈൽസ് അറിയാമായിരുന്നു..
അയാൾ ഫോൺ കയ്യിൽ മുറുക്കിപ്പിടിച്ചു സോഫയിലേക്ക് ചാഞ്ഞു.
അതേസമയം സാം ഇപ്പോൾ സുരക്ഷിതനാണ്, കാരണം അയാളുടെ ഭൂതകാലം മാഞ്ഞുപോയിരിക്കുന്നു എന്ന ഒരു വിശ്വാസം അയാൾക്കുണ്ട്...
എന്നാൽ മാത്യുവിന്റെ വർത്തമാനകാലം ഇപ്പോൾ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
നതാഷ അയാളുടെ കൂടെയാവും...താൻ പണ്ട് ചെയ്ത ആ ഒരു ഒരു കൈപ്പിഴയ്ക്ക് സാം ഇപ്പോൾ പകരം വീട്ടിക്കൊണ്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്.അയാൾ ആലോചിച്ചുകൊണ്ടേയിരുന്നു..
എവിടെ തുടങ്ങണം എന്നറിയാതെ മാത്യു തന്റെ തലയിൽ കൈവച്ച് ഇരുന്നു.
അയാൾക്ക് എന്തായാലും ഇതിന്റെ സത്യാവസ്ഥ അറിയണം.
അല്ലാതെ അയാൾക്ക് ഇനി ഒരു നിമിഷം സമാധാനത്തോടെ ഇരിക്കാനോ ഉറങ്ങാനോ കഴിയില്ല എന്നയാൾ മനസ്സിലാക്കി.
നിരാശയുടെ നിഴലിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞത്..
ഷാജിയേട്ടൻ!
അന്ന് ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ അറ്റൻഡർ ആയിരുന്നു ഷാജിയേട്ടൻ.
ആ നാട്ടിലെ ഓരോ കുടുംബത്തെയും ഓരോ വഴികളെയും കുറിച്ച് അയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു.
ഡോക്ടർമാർ മാറിമാറി വന്നിട്ടും ആ
💬 Comments
View all comments