0%

Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നാട്ടുകാരൻ കൂടിയായ ഷാജിയേട്ടൻ അവിടെത്തന്നെ ഉണ്ടായിരിക്കും എന്നു മാത്യു ഉറപ്പിക്കുകയായിരുന്നു..

തന്നെ മറക്കാൻ അയാൾക്ക് കഴിയില്ല, അതുപോലെ തിരിച്ചും.!!

​പക്ഷേ അയാൾ ഇപ്പോൾ എവിടെയാണെന്നോ ജീവനോടെ ഉണ്ടോ എന്നോ മാത്യുവിന് അറിയില്ലായിരുന്നു..

വർഷങ്ങൾക്കിപ്പുറം ഒരു ഫോൺ കോൾ കൊണ്ട് അയാളെ കണ്ടെത്തുക അസാധ്യമാണ്.

ഗത്യന്തരമില്ലാതെ മാത്യു ആ കടുത്ത തീരുമാനമെടുക്കുന്നു.

ഈ ആഡംബര വീട്ടിലെ സോഫയിൽ ഇരുന്നാൽ ഒന്നും നടക്കില്ല.

ചതിയുടെ വേരുകൾ തേടി തനിക്ക് തന്നെ പോകണം.

​കിലോമീറ്ററുകൾ താണ്ടി, ഏകദേശം അഞ്ഞൂറ് കിലോമീറ്ററിന് അപ്പുറമുള്ള ആ ഹൈറേഞ്ച് ഹോസ്പിറ്റലിലേക്ക്!

തന്റെ ജീവിതം പഠിപ്പിച്ച, സർജ്ജൻ ജോലിയുടെ തുടക്കകാലത്ത് പരീക്ഷണങ്ങൾ നടത്തിയ ആ പഴയ മണ്ണിലേക്ക്.

പന്ത്രണ്ട് വർഷം മുൻപ് താൻ ഉപേക്ഷിച്ചു പോന്ന ആ നിഗൂഢതകൾ അവിടെ തന്നെ കാണുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു.

​

അന്ന് വൈകുന്നേരത്തോട് അടുക്കുമ്പോൾ ​ബെഡ്‌റൂമിൽ വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന്റെയും പെട്ടി വലിച്ചടയ്ക്കുന്നതിന്റെയും ശബ്ദം കേട്ടാണ് ലില്ലി കണ്ണ് തുറന്നത്.

ഇന്നലത്തെ മരുന്നിന്റെയും ലഹരിയുടെയും ആലസ്യം അവളുടെ കണ്ണുകളിൽ ഇപ്പോഴുമുണ്ട്.

ബെഡിൽ എഴുന്നേറ്റിരുന്ന അവൾ ആ വലിയ ബെഡ്ഷീറ്റ് വലിച്ചെടുത്ത് തന്റെ നഗ്നത മറച്ചു.

​ലില്ലി: "മാത്യു സർ... ഇന്നലെ... ഇന്നലെ എന്തൊക്കെയാ സംഭവിച്ചത്? സർ ഇതെങ്ങോട്ടേക്കാ ഈ പാക്ക് ചെയ്യുന്നത്?"

​അവൾ ഉണർന്നത് കണ്ട് മാത്യു തന്റെ ബാഗ് പാക്ക് ചെയ്യൽ പണി നിർത്തി അവളുടെ അരികിൽ ബെഡിന്റെ സൈഡിൽ വന്നിരുന്നു.

അയാളുടെ മുഖത്ത് ഗൗരവമായിരുന്നു.

​മാത്യു: "ലില്ലി... പറയാനാണെങ്കിൽ ഏറെ പറയാനുണ്ട്.

ഇന്നലെ നീ ശരിക്കും ഈ വീട്ടിൽ ഒരു ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നു.

നതാഷ എന്നെ ചതിക്കുകയായിരുന്നു

💬 Comments

View all comments