Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
എന്ന് നീ പറയുന്നതിന് മുന്നേ എനിക്ക് മനസ്സിലായ കാര്യമായിരുന്നു.
അവളെ ശരിക്കും കുടുക്കാൻ, അവളുടെ വായിൽ നിന്ന് തന്നെ സത്യം കേൾക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ആ ലൈംഗിക ഉത്തേജന മരുന്നും ട്രൂത്ത് സിറവും ചേർത്ത് ഞാൻ നാതാഷ ക്ക് വേണ്ടി ഒഴിച്ചുവച്ച ആ വൈൻ ബോട്ടിൽ.
പക്ഷേ അപ്രതീക്ഷിതമായി നീ അത് എടുത്തു കുടിച്ചു..
ആ ലഹരിയുടെ ആലസ്യത്തിൽ എനിക്ക് നിന്നെ തടയാനായില്ല ലില്ലി...!!
എന്റെ ബ്രെയിൻ പ്രോസസ്സ് ചെയ്യാൻ ഏറെ വൈകിയിരുന്നു...
എല്ലാം അപ്പോഴേക്കും കൈവിട്ടു പോയിരുന്നു.
നിന്നെ കഴിഞ്ഞ രാത്രി അങ്ങനെ കണ്ടപ്പോൾ എനിക്ക് പിടിച്ചുനിൽക്കാനായില്ല ലില്ലി...!!
സോറി... റിയലി സോറി!!
നതാഷയോട് എന്തെന്നില്ലാത്ത ദേഷ്യം ഞാൻ പ്രകടിപ്പിച്ചപ്പോഴും നിന്നെ ലക്ഷ്യം വെക്കണം എന്ന് എനിക്ക് ഇല്ലായിരുന്നു."
ലില്ലി അമ്പരന്ന് ഇതൊക്കെ ഒരു സിനിമാ കഥ പോലെ കേട്ടുനിൽക്കുകയായിരുന്നു.
അപ്പോഴും താൻ വെറുക്കുന്ന നതാഷയെ മാത്യു സർ തന്റെ ജീവിതത്തിൽ നിന്നും പൂർണ്ണമായും പുറത്താക്കിയിരിക്കുന്നു എന്ന തിരിച്ചറിവ് അവളിൽ ഒരു രഹസ്യ സന്തോഷം പടർത്തി.
ലില്ലി: "എനിക്ക് മനസ്സിലാവുന്നുണ്ട് മാത്യു സാർ...
സാർ ചെയ്തതാണ് ശരി.
ചതിക്കും വിശ്വാസവഞ്ചനയ്ക്കും നതാഷ അനുഭവിക്കേണ്ടത് തന്നെയാണ്.
അല്ല സർ... ഇപ്പോൾ എങ്ങോട്ടാ ഈ യാത്ര?!!"
മാത്യു: "ലില്ലി, എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്.
നീ ആ സാമിന്റെ ഫോട്ടോ കാണിച്ചുതന്നതിൽ പിന്നെ എന്റെ മനസ്സിൽ എന്തോ ഒന്ന് മുള്ളുപോലെ തറയ്ക്കുന്നു.
അയാൾക്ക് എന്നെ മുൻപരിചയം ഉള്ളതുപോലെ.
കൂടുതൽ ഒന്നും എനിക്ക് അറിയില്ല.
പക്ഷേ എനിക്ക് ഒരു യാത്ര അനിവാര്യമാണ്.
ആഹ് പിന്നെ.. ലില്ലി... നിന്റെ ജോലി
💬 Comments
View all comments