0%

Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പകർത്തി.

താൻ നതാഷയിലൂടെ അമലയെ സൃഷ്ടിക്കുകയാണോ എന്ന് സാം സംശയിച്ചു.

മാത്യുവിനോടുള്ള പ്രതികാരം പൂർത്തിയാകുമ്പോൾ, താൻ നതാഷയെ സ്നേഹിക്കുന്നുണ്ടോ അതോ അമലയോടുള്ള കടമ തീർക്കുകയാണോ എന്ന് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

​

അതേസമയം അങ്ങ് ദൂരെ പുറത്ത് ഹൈവേയിലൂടെ ചരക്കുലോറികൾ ചീറിപ്പായുന്ന ശബ്ദം മാത്രം.

എസിയുടെ തണുപ്പിലും മാത്യു വിയർത്തുകുളിച്ചു കിടക്കുകയായിരുന്നു.

പാതി മയക്കത്തിൽ ഏതോ ഒരു ശൂന്യതയിലൂടെ അയാൾ വീണ്ടും ആ പഴയ ഹോസ്പിറ്റൽ വരാന്തയിലേക്ക് നടന്നു.

​മുന്നിൽ ഓപ്പറേഷൻ തിയേറ്ററിന്റെ ചുവന്ന വെളിച്ചം.

വായുവിൽ മരുന്നിന്റെയും രക്തത്തിന്റെയും ഗന്ധം.

പെട്ടെന്ന് ആ തീയേറ്ററിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ നേർത്ത വിങ്ങൽ കേട്ടു.

വാതിൽ തള്ളിത്തുറന്ന് അയാൾ അകത്തേക്ക് കയറി.

അവിടെ ആ ടേബിളിൽ അമല കിടക്കുന്നു.

പന്ത്രണ്ട് വർഷം മുൻപ് ഞാൻ കണ്ട അതേ രൂപം. പക്ഷേ അവളുടെ കണ്ണുകൾ തുറന്നിരുന്നു. ആ കണ്ണുകൾ അയാളെ നോക്കി കത്തുകയായിരുന്നു.

​അവൾ പതുക്കെ കൈകൾ ഉയർത്തി.

രക്തം പുരണ്ട അവളുടെ വിരലുകൾ മാത്യുവിന്റെ കഴുത്തിന് നേരെ നീണ്ടു വന്നു.

അയാൾക്ക് ശ്വാസം മുട്ടി. നിലവിളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തുവന്നില്ല. അവളുടെ ചുണ്ടുകൾ അനങ്ങി.

​"ഡോക്ടറേ...എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലേ...വീട്ടിൽ പോവണം......"

​അവളുടെ കൈകൾ മാത്യുവിന്റെ തൊണ്ടയിൽ മുറുകി. ഐസ് പോലെ തണുത്ത വിരലുകൾ! മരണത്തിന്റെ ആ തണുപ്പ് മാത്യുവിന്റെ ഉള്ളിലേക്ക് പടർന്ന നിമിഷം...

​"അമലേ...!"

​അയാൾ ആ ബെഡിൽ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.

മാത്യുവിന്റെ ഹൃദയമിടിപ്പ് ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.

ശരീരം മുഴുവൻ വിറയ്ക്കുന്നു. ചുറ്റും നോക്കി..

വിജനമായ ഹോട്ടൽ മുറി. പക്ഷേ ആ ഇരുട്ടിൽ എവിടെയോ അമലയുടെ

💬 Comments

View all comments