0%

Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

​അതൊരു ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാലമായിരുന്നു.

അന്ന് സീനിയർ സർജ്ജെൻ ഡോക്ടർമാരെല്ലാം കിലോമീറ്ററുകൾ അകലെയുള്ള തങ്ങളുടെ വീടുകളിലേക്ക് അവധി ആഘോഷിക്കാൻ പോയിക്കഴിഞ്ഞിരുന്നു.

മാത്യുവും സുഹൃത്തായ ഡോക്ടർ അൽവിഷും അടങ്ങുന്ന ജൂനിയർ ടീം മാത്രമാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.അവരും അന്ന് വൈകിട്ട് തന്നെ പുറപ്പെടാൻ ഇരിക്കുകയായിരുന്നു..

അന്ന് വൈകിട്ട് ഡ്യുട്ടി കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള തിടുക്കത്തിൽ അയാളും ഡ്രസ്സ് ഒക്കെ മാറി, ബാഗും പാക്ക് ചെയ്ത് ഹോസ്പിറ്റലിന്റെ പടിയിറങ്ങാൻ നിൽക്കുകയായിരുന്നു.

അന്ന് ചെറുപ്പക്കാരനായ അവിവാഹിതനായ മാത്യുവിന് അയാളുടെ മനസ്സിന് ഉള്ളിൽ വരാൻ പോകുന്ന അവധിക്കാലത്തെ നാട്ടിലെ ആഘോഷങ്ങളും വീട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും ആയിരുന്നു...അയാൾ മനസ്സിൽ എല്ലാം പ്ലാൻ ചെയ്യുകയായിരുന്നു..

​അപ്പോഴാണ് ആ പെൺകുട്ടിയെ കൊണ്ടുവരുന്നത്.

ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ വയസ്സ്.

ഒരു ആക്സിഡന്റ് കേസ്.

രക്തം വാർന്നു കൊണ്ടിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയൊന്നുമില്ലായിരുന്നു.

വളരെ ഈസി ആയി ചെയ്യാവുന്ന ഒരു സർജറി. അതുകൊണ്ട് തന്നെയാണ് സീനിയർ ഡോക്ടർസ് ഇല്ലാഞ്ഞിട്ട് കൂടി തുടക്കകാരായ അവരെ ആ ജോലി ഏൽപ്പിച്ചത്..മാത്രമല്ല അന്നത്തെകാലത്ത് അടുത്തുള്ള ആശുപത്രി അവിടെനിന്നും വളരെ ദൂരേയും ആയിരുന്നു..

പക്ഷേ, അവളോട് മാത്യുവിന് അന്ന് തോന്നിയത് സഹതാപമല്ല, കടുത്ത ദേഷ്യമായിരുന്നു.

'നാശം.. ഈ നേരത്ത് തന്നെ ഇവൾക്ക് വരണമായിരുന്നോ? എന്റെ വക്കേഷൻ പോയിക്കിട്ടി. ഈ രാത്രി മുഴുവൻ എനിക്ക് ഇവളെ നോക്കി ഇവിടെ ഇരിക്കേണ്ടി വരുമല്ലോ!!!'

അയാളുടെ മനസ്സിൽ ഈയൊരു ചിന്ത ആയിരുന്നു..

അയാൾ സങ്കടം കലർന്ന ദേഷ്യത്തോടെ ഡോക്ടർ അൽവിഷിനെ നോക്കി..

​ആ ദേഷ്യം അയാളുടെ വിരലുകളിലുണ്ടായിരുന്നു.

മാത്യുവിന്റെ ഈഗോ അന്ന് ആകാശത്തോളമായിരുന്നു.

ഒരു ഡോക്ടർ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തേക്കാൾ തന്റെ വെക്കേഷൻ

💬 Comments

View all comments