Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പ്ലാനുകൾ മുടക്കിയവളോടുള്ള ദേഷ്യവും വാശിയിലായിരുന്നു മാത്യുവും ആൽവിഷും ടീമും ആ സർജറി നയിച്ചത്.
ആവേശവും ദേഷ്യവും കലർന്ന ആ നിമിഷങ്ങളിൽ അയാളുടെ കൈകൾക്ക് പിഴച്ചു.
നിസ്സാരമായി അവസാനിക്കേണ്ടിയിരുന്ന ആ സർജറി ടേബിളിൽ വെച്ച് അവൾ മരണത്തിന് കീഴടങ്ങി.
അയാളുടെ അശ്രദ്ധ, അയാളുടെ ദേഷ്യം, അയാളുടെ അഹങ്കാരം.. അത് ഒരു ജീവൻ എടുത്തു.
പക്ഷെ അന്ന് അത് വലിയ കേസ് ആയില്ല.
പണത്തിന്റെ ഹുങ്കും സ്വാധീനവും ഉപയോഗിച്ച് എല്ലാം അവർ ഒതുക്കിത്തീർത്തു.
ഹോസ്പിറ്റൽ അധികൃതർക്കും മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്കും പണം നൽകി ആ ശ്വാസം മുട്ടുന്ന സത്യത്തെ അവർ കുഴിച്ചുമൂടി.
പക്ഷേ, മാസങ്ങൾ കഴിഞ്ഞ് അവർക്കനുകൂലമായി കേസിന്റെ വിധിവന്നു കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തി പുറത്തിറങ്ങിയപ്പോൾ കണ്ട ആ രൂപം..
അത് ഈ സാമിന്റേതായിരുന്നു എന്ന് ഇപ്പോൾ അയാൾക്ക് തോന്നുതുടങ്ങിയിരിക്കുന്നു...
അന്ന് ക്ലീൻ ഷേവ് ചെയ്ത, ഇരുപതുകളിൽ നിൽക്കുന്ന ആ ചെറുപ്പക്കാരൻ പയ്യൻ ഹോസ്പിറ്റൽ വരാന്തയിൽ ഒരു ഭ്രാന്തനെപ്പോലെ മാത്യുവിന് നേരെ കണ്ണുരുട്ടി കൈചൂണ്ടി അലറിയിരുന്നു..
ആ സെക്യൂരിറ്റി ഗാർഡ്സ് അയാളെ പിടിച്ചുമാറ്റിക്കൊണ്ടുപോകുമ്പോഴും അയാളുടെ ചുവന്ന കലങ്ങിയ കണ്ണുകൾ മാത്യുവിലേക്ക് തന്നെയായിരുന്നു...
അയാൾ വണ്ടിയോടിക്കുമ്പോൾ ആ കറുത്ത കഴിഞ്ഞ കാലത്തെ ഓർത്തെടുത്തുകൊണ്ടേയിരുന്നു..
പന്ത്രണ്ട് വർഷം കഴിഞ്ഞ് അവൻ അയാളുടെ ജീവിതത്തിലേക്ക് വന്നത് യാദൃശ്ചികമല്ല എന്നയാൾക്ക് തോന്നി.
സാം എന്നത് ഒരു തിരക്കഥയാണ്.
അവൻ നതാഷയെ കൊണ്ടുപോയത് അവളോടുള്ള പ്രേമം കൊണ്ടല്ല,
എന്നെ തകർക്കാൻ വേണ്ടിയാണ്.
എന്റെ ഏറ്റവും വലിയ ദൗർബല്യം നതാഷയാണെന്ന് അവൻ തിരിച്ചറിഞ്ഞു.
ഞാൻ പണ്ട് ചെയ്ത ആ ക്രൂരതയ്ക്ക് അവൻ ഇപ്പോൾ പലിശ സഹിതം പകരം വീട്ടുകയാണ്
💬 Comments
View all comments