സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

📝 Ongoing

👁 100770 views ❤ 513 likes 💬 20 comments

സുതാര്യമായ തടവറ 8
Transparent prison Part 8 | Author : Ottakku Vazhivetti Vannavan
[ Previous Part ] [ www.kkstories.com ]

അന്ന് രാവിലെ മഞ്ഞ് മൂടിയ ആ വലിയ കുന്നിൻ ചെരിവിലൂടെ മാത്യുവിന്റെ കാർ പതുക്കെ ആശുപത്രി ഗേറ്റിന് മുന്നിലെത്തി നിന്നു.

വണ്ടിയിൽ നിന്നിറങ്ങിയ അയാളെ സ്വീകരിച്ചത് ഹൈറേഞ്ചിന്റെ ആ പഴയ തണുപ്പായിരുന്നു.

വർഷങ്ങൾക്ക് മുൻപ് തന്റെ കരിയർ തുടങ്ങിയ സമയത്തെ അതേ തണുപ്പ്, അതേ മഞ്ഞ്.

​ആശുപത്രിയുടെ തുരുമ്പിച്ച ഇരുമ്പ് ഗേറ്റ് കടന്ന് അയാൾ അകത്തേക്ക് നോക്കി.

ചുറ്റും കനത്ത കോടമഞ്ഞ് മൂടിക്കിടക്കുകയാണ്.

സിമന്റ് അടർന്ന ചുവരുകളും, പായൽ പിടിച്ച മേൽക്കൂരയും, ഹോസ്പിറ്റൽ വരാന്തയിലെ ആ പഴയ മങ്ങിയ വെളിച്ചവും...

ഒന്നും മാറിയിട്ടില്ല.

ഒരുപക്ഷേ, ആ ചുവരുകൾക്കുള്ളിലെ മരണത്തിന്റെ ഗന്ധം പോലും പഴയതുപോലെ തന്നെ നിലനിൽക്കുന്നുണ്ടാകാം.

​മാത്യു പതുക്കെ നടന്നു.

ഓരോ ചുവടിലും അയാളുടെ മനസ്സ് പന്ത്രണ്ട് വർഷം പുറകോട്ട് പോയി.

നഗരത്തിലെ ആഡംബര ആശുപത്രികളിലെ തിളങ്ങുന്ന ടൈലുകൾക്കും എസി മുറികൾക്കും ഇടയിൽ അയാൾ മറന്നുപോയ ഒരു ലോകമാണിത്.

ഇവിടെയായിരുന്നു അയാൾ ആദ്യമായി സ്‌റ്റെതസ്കോപ്പ് കഴുത്തിലിട്ടത്.

ഇവിടെയായിരുന്നു തന്റെ അഹങ്കാരത്തിന് മുന്നിൽ ആദ്യമായി ഒരു ജീവൻ പൊലിഞ്ഞത്.

​ആ പഴയ വരാന്തയിലേക്ക് നോക്കി നിന്നപ്പോൾ മാത്യുവിന്റെ ഉള്ളിൽ വല്ലാത്തൊരു നൊസ്റ്റാൾജിയ പടർന്നു.

രാത്രി താൻ ചായ കുടിക്കാൻ ന

📚 Chapters

1 published

Related Stories

💬 Comments

View all comments