Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഷാജിയേട്ടൻ ഒന്ന് മാത്യു വിനെ നോക്കി നിന്നു.. അയാൾ ആലോചിച്ചെടുക്കുകയായിരുന്നു..
"പേര് അമല.. "
ഷാജിയേട്ടൻ ഒന്ന് അമ്പരന്ന് മാത്യു വിനെ നോക്കി..
"അവരുടെ ഡീറ്റെയിൽസ് അറിയണം ഷാജിയേട്ടാ എനിക്ക്.. അവരുടെ വീട്ടിലൊന്ന് പോകണം.. കുറച്ചു കാര്യം അറിയണം.."
ഷാജിയേട്ടൻ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു..
"മാത്യു സർ...... സാറേ നിങ്ങൾക്ക് ഒക്കെ എന്താ പറ്റിയെ...!!" അയാൾ ആകെ പരവേശനായി..
"എന്താ ഷാജിയേട്ടാ... എന്താ..എന്ത് പറ്റി"
മാത്യു വും എഴുന്നേറ്റു..
"അത് പിന്നെ..."
"എന്താ.. ഷാജിയേട്ടാ... തുറന്ന് പറയ്..."
ഷാജിയേട്ടൻ ഒന്ന് ദീർഘാനിശ്വാസം എടുത്ത് പറയാൻ ആരംഭിച്ചു..
"ഏകദേശം ഒരു രണ്ടു മൂന്ന് മാസങ്ങൾക്ക് മുന്നേ ആണ് എന്ന് തോന്നുന്നു, അന്ന് സാറിന്റെ ഒപ്പം ഉണ്ടായിരുന്ന അൽവിഷ് സാറും എന്നെ കാണാൻ വന്നത്.. അങ്ങേർക്കും അറിയാൻ വേണ്ടിയിരിന്നത് ഇതേ കേസ് ഡീറ്റെയിൽസ്.. ഇതേ അമലയുടെ വീട്.. എന്താ. സംഭവം..എന്താ നിങ്ങൾക്കൊക്കെ പറ്റിയത്..."
മാത്യു ആകെ ഞെട്ടി.. അന്ന് തന്റെ കൂടെ അമല യുടെ സർജറി ചെയ്യാൻ ഒപ്പം ഉണ്ടായിരുന്ന ഡോക്ടർ അൽവിഷും അമലയുടെ ഡീറ്റെയിൽസ് തേടി വന്നിരുന്നു എന്നോ.. അയാൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല..
ഷാജിയേട്ടന്റെ വാക്കുകൾ കേട്ട് മാത്യു സ്തംഭിച്ചു നിന്നുപോയി.
"അൽവിഷ്... അൽവിഷ് ഇവിടെ വന്നെന്നോ? എന്നിട്ട്.. ഷാജിയേട്ടാ.. എന്ത് സംഭവിച്ചു? അങ്ങേര് എന്തിനാ വന്നത്?"
മാത്യുവിന്റെ ശബ്ദം ആ തണുപ്പിലും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
ഷാജിയേട്ടൻ ഒരു ദീർഘനിശ്വാസത്തോടെ ആകാശത്തേക്ക് നോക്കി.
"മാത്യു സാറേ.. അൽവിഷ് സാർ വന്നപ്പോഴും ഇതേ പരിഭ്രമം ഉണ്ടായിരുന്നു. പന്ത്രണ്ട് വർഷമായി ആരും അന്വേഷിക്കാത്ത ആ പഴയ ഫയലുകൾ
💬 Comments
View all comments