Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
നീയാണോ?"
അൽവിഷിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
മാത്യു അയാളെ അടിമുടി നോക്കി നിന്നു.
"അൽവിഷ്... നിനക്കിതെന്താ പറ്റിയത്? നിന്റെ വീടും കാറും... എല്ലാം ഇങ്ങനെ..."
അതൊന്നും അയാൾ കേട്ടമട്ടില്ല..
മാത്യു.. താൻ എന്താ.. വന്നത്..? വാ.. അകത്തേക്ക് വാ.."
അൽവിഷ് ഒരു വിധത്തിൽ വാക്കുകൾ ഒപ്പിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
ആ നടത്തത്തിൽ ഒരു ഡോക്ടറുടെ നിശ്ചയദാർഢ്യമല്ല, മദ്യത്തിന്റെ ലഹരിയിൽ ആടിയുലയുന്ന ഒരു മനുഷ്യന്റെ തളർച്ചയായിരുന്നു ഉണ്ടായിരുന്നത്.
മാത്യു അമ്പരപ്പോടെ അകത്തേക്ക് കയറി.
"അൽവിഷ്.. എന്താ.. ഇത്.. എന്താ ഇങ്ങനെ.. ഇതെന്ത് കോലം..?" മാത്യുവിന്റെ ശബ്ദത്തിൽ വേദനയും അതിലേറെ അവിശ്വാസവും നിറഞ്ഞു നിന്നു.
അൽവിഷ് ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരുതരം നിസ്സംഗതയായിരുന്നു.
"താൻ ഇരിക്ക്.. എന്താ വന്നത്..? ഒന്ന് ഒഴിക്കട്ടെ തനിക്ക്..?"
അയാൾ കൈകൊണ്ട് അരികിലെ സോഫയിലേക്ക് ചൂണ്ടി.
മാത്യുവിന്റെ കണ്ണുകൾ ആ ലിവിങ് റൂമിലെ ഷെൽഫിലേക്ക് നീങ്ങി.
അവിടെ പുസ്തകങ്ങൾക്ക് പകരം നിരനിരയായി ഇരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മദ്യക്കുപ്പികളാണ്.
വിദേശ ബ്രാൻഡുകളുടെ ഒരു വലിയ ശേഖരം തന്നെ അവിടെയുണ്ട്.
പകുതി കാലിയായ കുപ്പികളും ഗ്ലാസുകളും ടീപ്പോയിയിൽ ചിതറിക്കിടക്കുന്നു.
ആ ആഡംബര വീട് ഇപ്പോൾ ഒരു വലിയ ബാർ ആയി മാറിയിരിക്കുന്നു. മാത്യു അത് കണ്ട് അന്തം വിട്ടു നിന്നു.
"എന്താ അൽവിഷ്.. താൻ ഇത് എന്തിനാ ഇങ്ങനെ കുടിക്കുന്നത്..?"
മാത്യു അയാളുടെ അരികിലേക്ക് നീങ്ങി ചോദിച്ചു.
"നമ്മളൊക്കെ പണ്ട് വല്ലപ്പോഴും ഒരു സന്തോഷത്തിന് കുടിച്ചിരുന്നവരല്ലേ.. ഇതിപ്പോ നിന്റെ ജീവിതം തന്നെ ഇതിലായോ..?"
അൽവിഷ് ഒരു വലിയ ഗ്ലാസിലേക്ക് മദ്യം പകർന്നു കൊണ്ട്
💬 Comments
View all comments