0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

അയാളുടെ ഉത്തരം ഒട്ടും ബോധിച്ചില്ല.

അൽവിഷിന്റെ കണ്ണുകളിലെ ഭയം മറ്റൊരു സത്യമാണ് വിളിച്ചുപറയുന്നത്.

മാത്യു തന്റെ ഫോൺ പുറത്തെടുത്തു. എന്നിട്ട് സാമിന്റെ ഫോട്ടോ സ്ക്രീനിൽ തെളിച്ചു അൽവിഷിനു നേരെ നീട്ടി.

​ഫോട്ടോ കണ്ടതും അൽവിഷ് ആകെ തകർന്നുപോയി. അയാളുടെ കയ്യിലിരുന്ന ഗ്ലാസ് താഴെ വീഴാൻ പോയി.

​"മാത്യു... ഇത്.. ഇയാൾ.. സാം.. നിനക്കെങ്ങനെ.. അറിയാം...?"

അയാൾ വിക്കി വിക്കി ചോദിച്ചു. അയാളുടെ മുഖം വിളറി വെളുത്തു.

​"അൽവിഷ്.. എന്താ സംഭവിച്ചത്..?!

ഇത്രയും നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന താൻ എന്താ ഇങ്ങനെ..?!

എവിടെ.. ഈ വീട്ടിൽ ആരും ഇല്ലേ..?!!

തന്റെ ഭാര്യ എവിടെ..?!!"

മാത്യുവിന്റെ ശബ്ദം ഉയർന്നു. അയാൾ അല്പം ചൂടായിത്തന്നെ തുടർന്നു.

"എന്താടാ നിനക്ക് പറ്റിയത്? എല്ലാം ഒന്ന് തുറന്നു പറ!"

അൽവിഷ് തന്റെ ദയനീയാവസ്ഥയ്ക്ക് പിന്നിലെ ആ വലിയ സത്യം വെളിപ്പെടുത്താൻ തുടങ്ങുകയായിരുന്നു. ആ വലിയ വീടിന്റെ നിശബ്ദതയിൽ അയാളുടെ വിറയ്ക്കുന്ന ശബ്ദം മാത്രം മുഴങ്ങിക്കേട്ടു...

​അൽവിഷ് സോഫയിലേക്ക് തളർന്നിരുന്നു. അയാളുടെ തൊണ്ടയിടറി.

"മാത്യു.. ഞാൻ... പറയാം......അത്............... അത്....പിന്നെ.............................!!"

​

(തുടരും...

എന്ന് എഴുതാൻ അതിയായ ആഗ്രഹം ഉണ്ട് എങ്കിലും പറയട്ടെ,

ഈ സുതാര്യമായ തടവറ എന്ന കഥ ഞാൻ എഴുതി ഇതുവരെ എട്ടു പാർട്ടുകൾ പോസ്റ്റ്‌ ചെയ്തു കഴിഞ്ഞിട്ടും ഈ കഥ വായിച്ചു അഭിപ്രായം കമന്റ്‌ ചെയ്ത് അറിയിക്കുന്നത് വിരലിലെന്നാവുന്നവർ പോലും ഇല്ലാ എന്ന കാര്യം എനിക്ക് ഒരേ സമയം നിരാശയും നാണക്കേടും ഉണ്ടാക്കുന്നു..

ഈ കഥ വായിക്കുന്ന നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് തുടർന്ന് എഴുതാനുള്ള ഊർജ്ജം എന്നിരിക്കെ ഇങ്ങനെ വായിക്കാനും അഭിപ്രായം രേഖപ്പെടുത്താനും

💬 Comments

View all comments