Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]
വെച്ച് നീ നിന്റെ അമലയെ കണ്ടെത്തട്ടെ."
സാം തന്റെ യാത്ര തുടങ്ങിയപ്പോൾ തന്നെ മാത്യുവിനും നതാഷയ്ക്കും അറിയാമായിരുന്നു അത് തിരിച്ചു വരവില്ലാത്ത ഒരു പോക്കാണെന്ന്.
എങ്കിലും ഹിമാലയത്തിന്റെ മഞ്ഞുമലകൾക്കിടയിൽ എവിടെയോ അയാൾ ശാന്തി കണ്ടെത്തുമെന്ന് അവർ പ്രത്യാശിച്ചു.
ആ സംഭവത്തിന് ശേഷം ഏതാനും ആഴ്ചകൾക്ക് ശേഷം, ഒരു പ്രഭാതത്തിൽ പത്രത്തിന്റെ ഉള്ളിലെ പേജുകളിൽ ആ വാർത്ത പ്രത്യക്ഷപ്പെട്ടു.
ഉത്തരേന്ത്യയിലെ ഏതോ ഒരു ഗ്രാമത്തിനടുത്ത്, വഴിയോരത്തെ ചെറിയൊരു സത്രത്തിൽ ഒരാൾ മരിച്ച നിലയിൽ കാണപ്പെട്ടു.
രേഖകൾ പരിശോധിച്ചപ്പോൾ അത് സാം ആണെന്ന് തിരിച്ചറിഞ്ഞു.
പാതിവഴിയിൽ എവിടെയോ വെച്ച് കാൻസർ എന്ന വില്ലൻ അയാളെ കീഴടക്കിയിരുന്നു.
പക്ഷേ, അയാളുടെ മുഖത്ത് വല്ലാത്തൊരു സമാധാനം ഉണ്ടായിരുന്നതായി അവിടെയുള്ളവർ പറഞ്ഞു.
വാർത്തയറിഞ്ഞ മാത്യുവും നതാഷയും ഒട്ടും വൈകിയില്ല.
സാമിനോടുള്ള എല്ലാ പകയും മാത്യുവിന്റെ ഉള്ളിൽ നിന്ന് നേരത്തെ തന്നെ മാഞ്ഞുപോയിരുന്നു.
തന്റെ കൈപ്പിഴ കൊണ്ട് നഷ്ടപ്പെട്ട അമലയോടുള്ള പ്രായശ്ചിത്തമായി അയാൾ സാമിനോട് അന്ത്യകർമ്മങ്ങൾ ചെയ്യാൻ തീരുമാനിച്ചു.
സാമിന്റെ അവസാന ആഗ്രഹം പോലെ തന്നെ, അമലയുടെ അന്ത്യവിശ്രമസ്ഥലമായ ആ ഹൈറൈഞ്ചിലെ മനോഹരമായ മലഞ്ചെരിവിൽ സാമിനെയും അവർ കിടത്തി.
നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും മാത്യുവും നാതാഷായും മുൻകൈ എടുത്ത് ചെയ്തു കൊടുത്തു.
സാമും അമലയും നിത്യനിദ്രയിലാണ്ട ആ മലഞ്ചെരിവിൽ കാറ്റ് വീശിക്കൊണ്ടിരുന്നു.
ആ കല്ലറകൾക്ക് മുന്നിൽ നിൽക്കുമ്പോൾ മാത്യുവിന്റെ മനസ്സിൽ കഴിഞ്ഞുപോയ കാലം ഒരു സിനിമാചിത്രം പോലെ തെളിഞ്ഞു വന്നു.
മാത്യു സാവധാനം നതാഷയുടെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ പഴയ ആ തിളക്കമില്ലായിരുന്നു, പകരം ആഴമേറിയ ഒരു ശൂന്യതയായിരുന്നു.
"ഓർമ്മയുണ്ടോ നതാഷാ... നമ്മൾ
💬 Comments
View all comments