Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]
അല്ലെങ്കിൽ തന്നെ കേൾക്കാൻ തയ്യാറാകുമെന്നോ അയാൾ വിശ്വസിച്ചു.
അൽവിഷിന് സംഭവിച്ചത് തനിക്ക് സംഭവിക്കാൻ പാടില്ല. നതാഷയെ ആ ചെളിക്കുണ്ടിൽ നിന്ന് പുറത്തെടുക്കാൻ അയാൾ ആവുന്നത്ര ശ്രമിച്ചുകൊണ്ടേയിരുന്നു.
അയാൾ തന്റെ ഫോണിൽ വിറയ്ക്കുന്ന വിരലുകളോടെ നതാഷയ്ക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു:
"നതാഷാ... നീ എവിടെയാണെങ്കിലും ഇതൊന്ന് വായിക്കുക. നിന്നെ ദ്രോഹിക്കാൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത്.
സാം നീ വിചാരിക്കുന്നത് പോലെയുള്ള ഒരാളല്ല.
നീ ഇപ്പോൾ അനുഭവിക്കുന്നത് സ്നേഹമല്ല, അതൊരു വലിയ ചതിയുടെ തുടക്കമാണ്.
എന്റെ കയ്യാൽ സംഭവിച്ച ഒരു തെറ്റ്.. ഒരു കൈപ്പിഴ..
അമല.
ഞങ്ങളുടെ കയ്യാൽ ഇല്ലാതായ സാമിന്റെ പ്രിയതമ..
അൽവിഷിന് സംഭവിച്ചത് നീ അറിയണം.
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ചെയ്ത തെറ്റിന് ഇരയായത് അൽവിഷിന്റെ ഭാര്യയായിരുന്നു. ഇന്ന് നീയും ആ വഴിയിലാണ്. ദയവായി തിരികെ വരിക. എനിക്ക് നിന്നെ രക്ഷിക്കണം."
മെസ്സേജ് അയച്ച ശേഷം മാത്യു ജനാലയ്ക്കൽ വന്ന് ആകാശത്തേക്ക് നോക്കി നിന്നു.
സാമിന്റെ കയ്യിലകപ്പെട്ട ഒരു പാവയെപ്പോലെ നതാഷ ആ വനത്തിനുള്ളിൽ അലയുകയാണെന്ന് അയാൾക്ക് തോന്നി.
പക്ഷെ മാത്യു വിന്റെ ഫോൺ നമ്പർ എന്നോ നാതാഷാ ബ്ലോക്ക് ചെയ്ത കാര്യം അയാൾ അറിഞ്ഞിരുന്നില്ല..
ദിവസങ്ങൾ കഴിയും തോറും മാത്യുവിന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു..
നതാഷയെക്കുറിച്ചുള്ള ആകുലതകളും സാമിനെക്കുറിച്ചുള്ള ഭയവും അയാളെ മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
തന്റെ വീട്ടിൽ തനിക്കൊപ്പം കഴിഞ്ഞിരുന്ന ലില്ലിക്ക് ഇനി അവിടെ സ്ഥാനമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.
അത് അവളോടുള്ള ദേഷ്യം കൊണ്ടായിരുന്നില്ല, മറിച്ച് സാം എന്ന വിഷപ്പാമ്പ് എപ്പോൾ വേണമെങ്കിലും ഈ വീടിന്റെ
💬 Comments
View all comments