Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]
പടികടന്നു വരാമെന്നും, അപ്പോൾ ലില്ലിയും ഒരു ഇരയാകാൻ പാടില്ലെന്നും അയാൾ ആഗ്രഹിച്ചു.
അന്ന് രാവിലെ ഹാളിലെ സോഫയിൽ തലയ്ക്ക് കൈകൊടുത്ത് ഇരിക്കുകയായിരുന്നു മാത്യു.
അരികിൽ വന്ന ലില്ലിയുടെ സാമീപ്യം പോലും അയാളെ അസ്വസ്ഥനാക്കി.
അയാൾ സാവധാനം അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു:
"ലില്ലി... സോറി. എനിക്ക് ഇത് തുടരാനാവില്ല.
നീ ഇവിടെ നിന്ന് പോകണം.
എനിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല.
നിന്നെ ചതിക്കാൻ എനിക്ക് ആവില്ല, എന്റെ നിഴൽ പറ്റി നിന്റെ ജീവിതം കൂടി തകരാൻ ഞാൻ ആഗ്രഹിക്കുന്നില്ല."
പെട്ടെന്നുണ്ടായ ഈ മാറ്റം ലില്ലിയെ അമ്പരപ്പിച്ചു.
ദാരിദ്ര്യത്തിൽ നിന്നും ഈ വലിയ വീടിന്റെ ആഡംബരത്തിലേക്ക് വന്ന അവൾക്ക്, ഒരു നിമിഷം ആ വീട് ഒരു തടവറയായി തോന്നി.
മാത്യുവിന്റെ കണ്ണുകളിലെ ഭയവും നിസ്സഹായാവസ്ഥയും അവൾ കണ്ടു.
അവൾ ഒന്നുമാലോചിക്കാതെ തന്റെ ഉള്ളിലെ വലിയൊരു ആഗ്രഹം അയാളോട് വെളിപ്പെടുത്തി.
"ഓക്കേ സാർ... നിങ്ങൾ പറയുന്നത് ഞാൻ അനുസരിക്കാം.
പക്ഷേ എനിക്ക് ഇവിടെ നിൽക്കാൻ വയ്യ.
എനിക്ക് യൂറോപ്പിലേക്ക് പോകണം.
അതെന്റെ വലിയൊരു സ്വപ്നമാണ്. സാമ്പത്തികമായി സാർ എന്നെ സഹായിക്കണം."
ലില്ലിയുടെ ആവശ്യത്തിന് മുന്നിൽ മാത്യുവിന് എതിർപ്പില്ലായിരുന്നു.
പണം അയാൾക്ക് ഇപ്പോൾ ഒരു പ്രശ്നമേയല്ല. നതാഷയെ വീണ്ടെടുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അയാളുടെ മുന്നിലുള്ളൂ.
"സമ്മതം ലില്ലി... എന്റെ ജീവിതത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിന്നെ ബോധ്യപ്പെടുത്താൻ എനിക്ക് ആവില്ല.
പക്ഷേ നീ ആവശ്യപ്പെട്ടത് ഞാൻ ചെയ്തുതരും.
എത്ര പണം വേണമെങ്കിലും തരാം, നിന്റെ യാത്രയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഞാൻ ഒരുക്കാം. നീ എത്രയും പെട്ടെന്ന്
💬 Comments
View all comments