0%

Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]

ഇവിടം വിടണം."

​അയാൾ ഉടൻ തന്നെ തന്റെ അക്കൗണ്ടന്റും ഏജന്റുമായി സംസാരിച്ചു. ലില്ലിക്ക് വേണ്ട വിസയും ടിക്കറ്റും പണവും ഉറപ്പുവരുത്തി.

അവളെ തന്റെ ജീവിതത്തിൽ നിന്ന് സുരക്ഷിതമായി ഒഴിവാക്കി നിർത്തുമ്പോൾ മാത്യുവിന്റെ മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞതുപോലെ തോന്നി...

ദിവസങ്ങൾ കഴിയുംതോറും മാത്യുവിന്റെ മനസ്സ്  ഒരു കൊടുംകാറ്റുപോലെ പ്രക്ഷുബ്ധമാവുകയായിരുന്നു..

പ്രണയം പകയായും, നിസ്സഹായാവസ്ഥ ക്രൂരതയായും മാറുന്ന ഭീകരമായ ഒരു നിമിഷം.

തന്റെ പ്രിയപ്പെട്ടവളെ മറ്റൊരാൾക്ക് വിട്ടുകൊടുക്കുന്നതിനേക്കാൾ നല്ലത് അവളെ ഇല്ലാതാക്കുന്നതാണെന്ന വികലമായ ചിന്ത അയാളെ കീഴടക്കിയിരിക്കുന്നു.

ദിവസങ്ങൾ കഴിഞ്ഞ്,

​മലഞ്ചെരിവിലെ ആ വിജനമായ വീട്. ചുറ്റും മരങ്ങളും കാട്ടുചെടികളും പടർന്നുനിൽക്കുന്നു.

ലില്ലിയിൽ നിന്നും മനസ്സിലാക്കിയ വഴിയിലൂടെ മാത്യു അവിടെ എത്തുമ്പോൾ നേരം രാവിലെ ഒമ്പത് മണിയോട് അടുക്കുന്നെ ഉണ്ടായിരുന്നുള്ളൂ.

ശത്രുവിന്റെ കോട്ടയ്ക്കുള്ളിലേക്ക് ഒളിച്ചുകടക്കുന്ന ഒരു വേട്ടക്കാരനെപ്പോലെ അയാൾ കാർ കാട്ടിനുള്ളിലേക്ക് മാറ്റി ആ വീടിന് അല്പം മാറി പതിയിരുന്നു.

​കുറച്ചു കഴിഞ്ഞപ്പോൾ നതാഷ പുറത്തേക്ക് വന്നു. അവളുടെ മുഖത്ത് പഴയ ആ നിഷ്കളങ്കതയില്ല, പകരം ഏതോ ഒരു ലഹരിയിൽ ആണ്ടുപോയതുപോലെയുള്ള ഒരു ഭാവം.

അവൾ തന്റെ പുതിയ ക്ലിനിക്കിലേക്ക് കാറിൽ പുറപ്പെട്ടു. തൊട്ടുപിന്നാലെ സാമും തന്റെ ബൈക്കിൽ എവിടേക്കോ പോയി.

​വീട് ഇപ്പോൾ വിജനമാണ്.
​മാത്യു സാവധാനം വീടിന്റെ പിൻഭാഗത്തേക്ക് നീങ്ങി.

പിന്നിലെ ഗ്രിൽ ലോക്ക് പൊട്ടിച്ചു അതുവഴി അയാൾ അകത്തേക്ക് കടന്നു.

ആ വീടിനുള്ളിൽ നതാഷയുടെയും സാമിന്റെയും സാന്നിധ്യം മണംകൊണ്ട് അയാൾക്ക് അനുഭവപ്പെട്ടു. കിച്ചണിലേക്ക് നടന്ന മാത്യുവിന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവിടുത്തെ ഗ്യാസ് സിലിണ്ടറിലായിരുന്നു.

​അയാളുടെ ഉള്ളിൽ ഒരു പിശാച് ഉണർന്നു.

​"നതാഷാ... നിന്നെ

💬 Comments

View all comments