Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]
തിരിച്ചറിഞ്ഞപ്പോൾ,
തന്റെ ശേഷിക്കുന്ന മാസങ്ങൾ മാത്യുവിന്റെ ജീവിതം തകർക്കാൻ അയാൾ മാറ്റിവെച്ചു.
താൻ മരിക്കുമ്പോൾ തനിച്ചാകരുത്,
മാത്യുവിന്റെ പ്രിയപ്പെട്ടവളെക്കൂടി മാനസികമായി തകർത്ത് തന്റെ കൂടെ കൊണ്ടുപോകണം എന്ന വാശിയായിരുന്നു സാമിന്.
നതാഷയെ അയാൾ സ്നേഹിക്കുകയല്ല, മറിച്ച് തന്റെ മരണയാത്രയിലെ ഒരു ഇരയാക്കുകയാണ്.
അൽവിഷിന്റെ ഭാര്യയെ ചെയ്തതുപോലെ നതാഷയെ ഒരു ലൈംഗിക അടിമയാക്കി മാറ്റി, അവളുടെ മനോനില തെറ്റിച്ച ശേഷം മരിക്കാനാണ് സാം പദ്ധതിയിടുന്നത് എന്നയാൾക്ക് തോന്നി.
മാത്യുവിന്റെ കൈകൾ വിറച്ചു. ഗ്യാസ് സിലിണ്ടറിന്റെ നോബിലേക്ക് അയാൾ നോക്കി.
നതാഷയെ കൊല്ലാൻ അയാൾ ഉറപ്പിച്ചിരുന്നു. പക്ഷേ ഈ റിപ്പോർട്ട് കണ്ടപ്പോൾ അയാളുടെ മനസ്സ് മാറി.
"സാം എങ്ങനെയോ മരിക്കും... പക്ഷേ നതാഷ? അവൾ അറിയുന്നില്ലല്ലോ താൻ സ്നേഹിക്കുന്നവൻ ഒരു ശവമാണെന്ന്. അവൾ ചതിക്കപ്പെടുകയാണ്!"
പെട്ടെന്നാണ് പുറത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്. സാം തിരിച്ചെത്തിയിരിക്കുന്നു!
നതാഷ ക്ലിനിക്കിൽ നിന്ന് വരാൻ ഇനിയും സമയമുണ്ട്. പക്ഷേ സാം ഇപ്പോൾ അകത്തേക്ക് കയറി ഒരു സിഗരറ്റ് കത്തിക്കുകയോ ലൈറ്റ് ഇടുകയോ ചെയ്താൽ എല്ലാം അവസാനിക്കും.
സാം മരിക്കുന്നത് മാത്യുവിന് പ്രശ്നമല്ല, പക്ഷേ ആ സ്ഫോടനത്തിൽ താനും ഇല്ലാതാകും.
മാത്യുവിന് ഒളിക്കാൻ ഇടമില്ലായിരുന്നു.
ഗ്യാസിന്റെ മണം കാരണം ശ്വാസം മുട്ടുന്നു. സാമിന്റെ കാലൊച്ചകൾ സിറ്റൗട്ടിൽ കേട്ടുതുടങ്ങി.
അയാൾ തന്റെ കീച്ചെയിൻ കയ്യിൽ ചുഴറ്റുന്ന ശബ്ദം വാതിലിനപ്പുറം കേൾക്കാം. മാത്യു അടുക്കളയുടെ വാതിലിലൂടെ പുറത്തേക്ക് ചാടാൻ ഒരുങ്ങി.
പക്ഷേ സാം വാതിൽ തുറന്നില്ല.
പകരം അടഞ്ഞ വാതിലിന് പുറത്ത് നിന്ന് അയാൾ ശാന്തമായി വിളിച്ചു പറഞ്ഞു:
"മാത്യു... നീ അകത്തുണ്ടെന്ന് എനിക്കറിയാം. ആ
💬 Comments
View all comments