0%

Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]

ഗ്യാസ് നോബ് ഒന്ന് തിരിച്ചു വെച്ചേക്ക്.ഭയങ്കര മണം.. എനിക്ക് മരിക്കാൻ ഇപ്പൊ താല്പര്യമില്ല. എന്റെ കൂടെ വരാൻ നതാഷാ കൂടി വേണ്ടേ? അത് കണ്ടിട്ട് പോയാൽ പോരെ നിനക്ക്?"

​മാത്യു സ്തബ്ധനായി നിന്നുപോയി. സാം എല്ലാം അറിഞ്ഞിരുന്നു! മാത്യു അവിടെ വരുമെന്നും ഇങ്ങനെയൊക്കെ ചെയ്യുമെന്നും സാം നേരത്തെ കണക്കുകൂട്ടിയിരുന്നു. ഒരു മാരകരോഗിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന സത്യം മാത്യുവിനെ ഭയപ്പെടുത്തി.

​മാത്യു ഗ്യാസ് സിലിണ്ടറിന്റെ നോബ് പതുക്കെ അടച്ചു. സ്ഫോടനം കൊണ്ട് ഒന്നിനും പരിഹാരമാകില്ലെന്ന് അയാൾക്ക് തോന്നി.

മാത്യു മുൻവാതിൽ തുറന്നു..

വാതിലിന് അപ്പുറവും ഇപ്പുറവും നിൽക്കുന്ന രണ്ട് മനുഷ്യർ. ഒരാൾ മരണത്തെ മുന്നിൽ കാണുന്ന വേട്ടക്കാരനും, മറ്റൊരാൾ സ്വന്തം പാപബോധത്തിൽ നീറുന്ന ഇരയും.

ആ വിജനമായ മലഞ്ചെരിവിലെ വീടിനുള്ളിൽ ഗ്യാസിന്റെ ഗന്ധം പടരുമ്പോഴും അവർക്കിടയിൽ വാക്കുകൾ കനലായി കത്തിക്കൊണ്ടിരുന്നു.

​മാത്യുവിന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

പക്ഷേ, ആ മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിലിരിക്കെ അയാൾക്ക് അവിടെനിന്ന് ഓടിപ്പോകാൻ തോന്നിയില്ല. അയാൾ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു:

​"എന്തിനായിരുന്നു സാം ഇതൊക്കെ?

നീ മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും ഇത്രയും ഭീകരമായ ഒരു പ്രതികാരം എന്തിനായിരുന്നു?

അമലയുടെ കാര്യം... അതൊരു കൈപ്പിഴയായിരുന്നു സാം.
ഒരു നിമിഷത്തെ അശ്രദ്ധ.

അതിൽ ഈ മാത്യു ഇന്നും നീറുന്നുണ്ട്. ഓരോ രാത്രിയും ആ മുഖം എന്റെ സ്വപ്നത്തിൽ വരാറുണ്ട്..."

​പുറത്ത് സാമിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ ചിരി കേട്ടു.

അത് പരിഹാസത്തിന്റേതായിരുന്നില്ല, മറിച്ച് എല്ലാം നഷ്ടപ്പെട്ട ഒരാളുടെ ഭീകരമായ ചിരിയായിരുന്നു.

​"എന്താ മാത്യു... താൻ വേദനിക്കണം എന്ന് ഞാൻ പറഞ്ഞോ?"

സാമിന്റെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ

💬 Comments

View all comments