0%

Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]

ഒരു മരവിപ്പുണ്ടായിരുന്നു.

"തനിക്ക് അറിയാമോ... ഞാനും അമലയും ജീവിതം ഒന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.

മനോഹരമായ സ്വപ്നങ്ങൾ കണ്ടിരുന്ന രണ്ട് പേർ.

പക്ഷേ എല്ലാം... നിങ്ങൾ എല്ലാവരും കൂടി ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി.എല്ലാം നിങ്ങളുടെ എടുത്തുചാട്ടം.. ദേഷ്യം..കാരണം..

എനിക്ക് ഈ കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആ ഡോക്ടർ എന്നോട് പറഞ്ഞത് ഒന്നേയുള്ളൂ....

"ചെയ്യാനുള്ളതൊക്കെ ചെയ്തോളൂ, കാണാനുള്ളവരെയൊക്കെ കണ്ടോളൂ എന്ന്."

​സാം ഒരു നിമിഷം നിർത്തി.

ഒരു ദീർഘനിശ്വാസത്തിന് ശേഷം അയാൾ തുടർന്നു:

​"പക്ഷേ എനിക്ക് കാണാനും ചെയ്യാനും ഇതൊക്കെയല്ലേ ഉള്ളൂ മാത്യു?

എനിക്ക് നഷ്ടപ്പെട്ട ആ ജീവിതം തിരിച്ചുതരാൻ നിനക്ക് കഴിയുമോ?

ഇല്ല.

അതുകൊണ്ട് നീ ഏറ്റവും സ്നേഹിക്കുന്നതിനെ എനിക്ക് തകർക്കണം. നതാഷ... അവൾ നിന്റെ പ്രാണനല്ലേ? അവളെ നീ നോക്കിനിൽക്കെ ഞാൻ മാറ്റിയെടുത്തു.

നിന്റെ സ്നേഹത്തേക്കാൾ അവൾ ഇപ്പോൾ എന്റെ സാമീപ്യം ആഗ്രഹിക്കുന്നു. അത് കാണുമ്പോൾ നിനക്കുണ്ടാകുന്ന ആ വേദനയുണ്ടല്ലോ... അതാണ് എന്റെ മരുന്ന്."

​"സാം... നീ അവളെ ചതിക്കുകയാണ്.

അൽവിഷിന്റെ ഭാര്യയെ ചെയ്തതുപോലെ അവളെയും നീ ഒരു ഭീരുവാക്കി മാറ്റുകയാണ്.

നീ മരിച്ചു കഴിഞ്ഞാൽ അവൾ എങ്ങോട്ട് പോകും?

പക തീർക്കാൻ അവൾ ബാക്കി ജീവിതം മുഴുവൻ നീറണമെന്നാണോ നീ ആഗ്രഹിക്കുന്നത്?"

​"അവൾ നീറില്ല മാത്യു,"

സാം പുറത്തുനിന്ന് പറഞ്ഞു.

"അവൾ എന്നെ ഓർത്ത് ജീവിക്കും. നിനക്ക് അവളെ ഇനി ഒരിക്കലും പഴയ നതാഷയായി കിട്ടില്ല.  നതാഷയെ നിനക്ക് രക്ഷിക്കാനാവില്ല. കാരണം, അവൾ ഇപ്പോൾ എന്നെ സ്നേഹിക്കുന്നു.നിന്നെ ഇതുവരെ സ്നേഹിച്ചതിനേക്കാൾ ഏറെ..."

​
​പെട്ടെന്ന് ദൂരെ നതാഷയുടെ കാർ വരുന്ന ശബ്ദം കേട്ടു. മലഞ്ചെരിവിലൂടെ

💬 Comments

View all comments