Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]
വെളിച്ചം അടിച്ചുകയറുന്നു.
"ദാ... അവൾ വന്നു കഴിഞ്ഞു. നീ ഇവിടെ വന്ന കാര്യം ഞാൻ നേരത്തേ അറിയിച്ചു.."
സാം പറഞ്ഞു.
"ഇനി നീ തീരുമാനിക്ക്. ഈ ഗ്യാസ് തുറന്നുവിട്ട് നമ്മളെ എല്ലാവരെയും കൂടി ചാരമാക്കണോ, അതോ നതാഷ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത് കണ്ട് നീയിവിടെ നിൽക്കണോ എന്ന്?"
ആ മലഞ്ചെരിവിലെ വീടിനുള്ളിൽ ഗ്യാസിന്റെ രൂക്ഷഗന്ധം അപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
നതാഷ അകത്തേക്ക് ഓടിക്കയറി വന്നപ്പോൾ കണ്ടത് പരസ്പരം ശത്രുക്കളെപ്പോലെ, എന്നാൽ തളർന്ന രണ്ടു മനുഷ്യരെയാണ്.
മാത്യുവിന്റെ കയ്യിലിരുന്ന ആ മെഡിക്കൽ റിപ്പോർട്ടും അമലയുടെ ചിത്രവും മാത്യു അവൾക്ക് നേരെ നീട്ടി.
നതാഷ വിറയ്ക്കുന്ന കൈകളോടെ ആ ചിത്രത്തിലേക്ക് നോക്കി.
അമലയുടെ ആ നിഷ്കളങ്കമായ മുഖം...
തന്റെ സാദൃശ്യമില്ലാത്ത എന്നാൽ താൻ മുന്നേ കണ്ട സാം വരച്ച ഫോട്ടോ,ആ രൂപം കണ്ട് അവൾ അമ്പരന്നു.
പിന്നാലെ ആ മെഡിക്കൽ റിപ്പോർട്ടിലെ 'അഡ്വാൻസ്ഡ് സ്റ്റേജ് കാൻസർ' എന്ന വാക്കുകൾ കണ്ടപ്പോൾ അവളുടെ ശ്വാസം നിലച്ചുപോയി.
മാത്യുവിന്റെ ശബ്ദം ഇടറിയിരുന്നു:
"എന്നെ കേൾക്കണ്ട നതാഷാ... ഇയാൾ തന്നെ പറയും. പ്രതികാരത്തിന്റെ കഥയും സത്യങ്ങളും എല്ലാം.
നിന്നെ സ്നേഹിക്കാനല്ല, എന്നെ തകർക്കാൻ വേണ്ടിയാണ് ഇയാൾ നിന്നെ കൂടെക്കൂട്ടിയത്.
ഇയാൾ മരിക്കാൻ പോവുകയാണ് നതാഷാ... ഒരു വർഷം! അതിൽ പാതിയിൽ കൂടുതൽ സമയം കഴിഞ്ഞിരിക്കുന്നു...അതിനുള്ളിൽ നിന്നെക്കൂടി നശിപ്പിക്കാനാണ് ഇയാളുടെ നീക്കം."
നതാഷ സാമിനെ നോക്കി. അവളുടെ കണ്ണുകളിൽ ചോദ്യങ്ങളായിരുന്നു. പക്ഷേ സാം ഒട്ടും പതറിയില്ല. അയാൾ ചുമരിൽ ചാരിനിന്ന് ഒരു വിചിത്രമായ പുഞ്ചിരിയോടെ അവളെ നോക്കി.
മാത്യുവിന്റെ വാക്കുകൾ ആ മുറിയിൽ ശൂന്യത പടർത്തി.
💬 Comments
View all comments