0%

Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]

താൻ ഇത്രയും കാലം അറിഞ്ഞ സത്യങ്ങളെല്ലാം നതാഷയ്ക്ക് മുന്നിൽ അടിയറവ് വെച്ച്, ഒരു തോറ്റവനെപ്പോലെ മാത്യു പടിയിറങ്ങി.

"വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക് നതാഷാ..."

എന്ന അയാളുടെ അവസാന വാചകം ആ മലഞ്ചെരിവിലെ കാറ്റിൽ അലിഞ്ഞുപോയി.

​മാത്യു ഇറങ്ങിയതോടെ ആ വീട് ഒരു ശ്മശാനതുല്യമായി.

നതാഷയുടെ കൈകളിൽ നിന്ന് ആ മെഡിക്കൽ റിപ്പോർട്ടും അമലയുടെ ചിത്രവും നിലത്തു വീണു. അവളുടെ കണ്ണുകളിൽ നിന്ന് പ്രളയം പോലെ കണ്ണുനീർ ഒഴുകി.

​നതാഷ വിറയ്ക്കുന്ന ശബ്ദത്തിൽ സാമിനെ നോക്കി ചോദിച്ചു:

"സാം... അപ്പോൾ എന്നോട് കാണിച്ച സ്നേഹമൊക്കെ...

അതൊക്കെ ആ പ്രതികാരത്തിന്റെ ഭാഗമായിരുന്നോ?

എന്നെ ചേർത്തുപിടിച്ചപ്പോഴും എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോഴും നീ കണ്ടിരുന്നത് മാത്യുവിനോടുള്ള പക മാത്രമായിരുന്നോ?

ഈ ഫോട്ടോ... എന്നെ നോക്കി നീ വരച്ചത് അമലയെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നോ സാം?"

​സാം ഒരു നിമിഷം തകർന്നുപോയി.

അയാളുടെ കണ്ണുകളിലെ ആ തീക്ഷ്ണത മാറി, അവിടെ വല്ലാത്തൊരു വേദന നിറഞ്ഞു. അയാൾ പതുക്കെ നതാഷയുടെ അടുത്തേക്ക് വന്നു.

​"നതാഷാ..."

സാം കിതച്ചുകൊണ്ട് പറഞ്ഞു.

"പ്രതികാരം എന്ന രൂപത്തിൽ തന്നെയാണ് ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നത്.

മാത്യുവിന് ഏറ്റവും പ്രിയപ്പെട്ടതിനെ തകർക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

പക്ഷേ... എന്തോ എനിക്ക് അതിന് കഴിഞ്ഞില്ല.

നിന്നോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും എന്നിൽ പ്രണയം നിറയുകയായിരുന്നു.

അമല പോയതോടെ എന്നിൽ മരിച്ചുപോയ ആ പഴയ സാം നിന്നിലൂടെ തിരിച്ചു വരികയായിരുന്നു. അറിയില്ല നതാഷാ...

എന്റെ പ്രതികാരമൊക്കെ എപ്പോഴാണ് ആവിയായി പോയതെന്ന് എനിക്ക് പോലും അറിയില്ല. ഞാൻ നിന്നെ ശരിക്കും സ്നേഹിച്ചു പോയി..."

​നതാഷ ആകെ തകർന്നുപോയി.

💬 Comments

View all comments